ശങ്കരവയൽ - അമ്പലനട റോഡ് ഉദ്ഘാടനം ചെയ്തു
1547214
Thursday, May 1, 2025 5:42 AM IST
കൂരാച്ചുണ്ട്:കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡ് ശങ്കരവയൽ - അമ്പലനട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് ആധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.കെ. ഹസീന, പഞ്ചായത്തംഗങ്ങളായ വിൽസൺ പാത്തിച്ചാലിൽ, അൻസമ്മ ജോസഫ്, അസിസ്റ്റന്റ് എൻജിനീയർ ഹിരൺ, ബേബി പൂവത്തിങ്കൽ, പ്രദീപൻ ശങ്കരവയൽ, ജോർജ് പൊട്ടുകുളം എന്നിവർ പങ്കെടുത്തു.