കടത്തനാടൻ അങ്കം പവലനിയും അങ്കത്തട്ടും ഉയർന്നു
1547209
Thursday, May 1, 2025 5:42 AM IST
ഒഞ്ചിയം: :ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്നകടത്തനാടൻ അങ്ക കളരിയുടെയും , പവലിയനുകളുടയും നിർമാണം അവസാന ഘട്ടത്തിൽ. മെയ് മുന്ന് മുതലാണ് പരിപാടി. വടകര ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക വകുപ്പിന്റെയുംമഹാത്മ പബ്ലിക് ലൈബ്രറി ചോമ്പാലയുടെയും ,കേരള ഫോക്ലോർ അക്കാഡമിയുടെയും, കുടുംബ ശ്രീ മിഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടത്തനാടൻ അങ്കം നടത്തുന്നത്.
മേളയിൽ വിവിധ ശൈലികളിലുള്ള കേരളത്തിൻറെ കളരി മുറകളെയും കളരി ചികിത്സയും ആയോധനകലക്കായി ഉപയോഗിക്കുന്ന ആയുധങ്ങളുടെയും പ്രദർശനവും സെമിനാറുകളും ഉണ്ടായിരിക്കും ഒപ്പം ദിവസവും പാട്ടും താളവും നൃത്തവും സമന്വയിക്കുന്ന കേരളത്തിലെയും ഇന്ത്യയിലെയും പ്രഗൽഭ ഗ്രൂപ്പുകളുടെ കലാ പരിപാടികളോടൊപ്പം പ്രാദേശിക സംഘത്തിൻറെ വിവിധ പരിപാടികളും നാടൻ കലകളും അരങ്ങേറും.