ലഹരിക്കെതിരെ നിലവിളി സമരം
1547216
Thursday, May 1, 2025 5:42 AM IST
മുക്കം: വ്യാപകമായ ലഹരി ഉപയോഗത്തിനെതിരെ,വിദ്യാർഥികളെയും യുവാക്കളെയും ബഹുജനങ്ങളെയും ലഹരിയിൽ നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മുക്കത്ത് ലഹരിക്കെതിരെ നിലവിളി സമരം നടത്തി. മദ്യ നിരോധന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
തുടർന്ന് നടന്ന ബഹുജന റാലി മുക്കം മിനി പാർക്കിൽ നിന്ന് ആരംഭിച്ച് എസ്കെ പാർക്കിൽ സമാപിച്ചു.മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ നിലവിളി സമരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു.