പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷം
Monday, April 29, 2024 6:40 AM IST
പു​ൽ​പ്പ​ള്ളി: ടൗ​ണി​ലും ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ്നാ​യ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ബൈ​ക്ക് യാ​ത്രി​ക​രും ഭീ​തി​യി​ൽ.

പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം, അ​ന​ശ്വ​ര​ജം​ഗ്ഷ​ൻ, ഗ​വ. ഹോ​സ്പി​റ്റ​ൽ, മ​രി​യ ജം​ഗ്ഷ​ൻ, താ​ഴെ​യ​ങ്ങാ​ടി, താ​ന്നി​ത്തെ​രു​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത് തെ​രു​വ് നാ​യ ശ​ല്യം ഏ​റെ രൂ​ക്ഷ​മാ​ണ്.

ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ തെ​രു​വ് നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്. പ്ര​ഭാ​ത​സ​വാ​രി​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് നേ​രെ​യും തെ​രു​വ് നാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​കാ​റു​ണ്ട്.