പി​ണ​ങ്ങോ​ട് ക്വാ​റി കു​ള​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Monday, April 29, 2024 10:35 PM IST
ക​ൽ​പ്പ​റ്റ: പി​ണ​ങ്ങോ​ട് കോ​ട​ഞ്ചേ​രി​കു​ന്നി​ൽ ക്വാ​റി കു​ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. പി​ണ​ങ്ങോ​ട് കൂ​വ​പ്പാ​ളി കോ​ള​നി​യി​ലെ പ​രേ​ത​നാ​യ കേ​ളു​വി​ന്‍റെ മ​ക​ൻ ഗോ​കു​ൽ (21) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കോ​ള​നി​യി​ലെ ബാ​ല​ച​ന്ദ്ര​ൻ-​ഗി​രി​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​നു​രാ​ഗ്(12) നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ന് ​ആ​യി​രു​ന്നു അ​പ​ക​ടം.

കോ​ട​ഞ്ചേ​രി​കു​ന്ന് കൃ​ഷി​ഭ​വ​ന് സ​മീ​പ​ത്തെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക്വാ​റി കു​ള​ത്തി​ലാ​ണ് അ​പ​ക​ടം. നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ഗോ​കു​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.