അ​ധ്യാ​പ​ക​ർ​ക്ക് ചാ​റ്റ് ജി​പി​ടിയി​ൽ പ​രി​ശീ​ല​ന​വു​മാ​യി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല
Tuesday, April 30, 2024 1:52 AM IST
ക​ൽ​പ്പ​റ്റ: ചാ​റ്റ് ജി​പി​ടി പോ​ലു​ള്ള ജ​ന​റേ​റ്റീ​വ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ​ങ്കേ​ത​ങ്ങ​ളു​പ​യോ​ഗി​ച്ച് അ​ധ്യാ​പ​ന​വും പ​ഠ​ന​വും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​മാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല. സ്കൂ​ൾ, കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ മേ​യ് ഏ​ഴി​നാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ക.

പ​ര​ന്പ​രാ​ഗ​ത ക്ലാ​സ് റൂ​മു​ക​ളും ടെ​ക്സ്റ്റ് ബു​ക്കു​ക​ളും വ​ഴി​മാ​റി അ​റി​വും വി​വ​ര​ങ്ങ​ളും വി​ദ്യാ​ഥി​ക​ൾ​ക്ക് ഇ​ന്ന് വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​ണ്. അ​തി​നാ​ൽ എ​ന്താ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത് എ​ന്ന​തി​നേ​ക്കാ​ൾ എ​ങ്ങ​നെ​യാ​ണ് പ​ഠി​പ്പി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​കു​ന്ന കാ​ല​മാ​ണി​ത്. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള അ​ധ്യാ​പ​ന ശാ​സ്ത്രം വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​നാ​യി​രി​ക്കും പ​രി​ശീ​ല​ന​ത്തി​ൽ ഊ​ന്ന​ൽ ന​ൽ​കു​ക.

1000 രൂ​പ​യാ​ണ് ഫീ​സ്. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. പൂ​നെ​യി​ലെ എ​സ്പ​യ​ർ ടെ​ക്നോ​ള​ജീ​സ് ഡ​യ​റ​ക്ട​റാ​യ ഡോ.​സു​രേ​ഷ് ന​ന്പൂ​തി​രി​യാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് 9446203839 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.