ക​ണി​യാ​ന്പ​റ്റ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Tuesday, April 30, 2024 1:52 AM IST
ക​ണി​യാ​ന്പ​റ്റ: ക​ണി​യാ​ന്പ​റ്റ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ കൊ​ടി​യേ​റ്റി.

മേ​യ് അ​ഞ്ചു​വ​രെ​യാ​ണ് തി​രു​നാ​ൾ. പൂ​ർ​വി​ക സ്മ​ര​ണ ദി​ന​മാ​യി ആ​ച​രി​ച്ച് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ദീ​പ പ്ര​യാ​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​ർ​പ്പി​ച്ചു. കൃ​ത​ജ്ഞ​താ വ​ർ​ഷ സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജൂ​ബി​ലി സ്മാ​ര​ക ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും മാ​ന​ന്ത​വാ​ടി രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം നി​ർ​വ​ഹി​ച്ചു. ഇ​തോ​ടൊ​പ്പം വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളും പി​തൃ ദി​നാ​ച​ര​ണ​വും ന​ട​ത്തി.

ഇ​ന്ന​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളും മാ​തൃ ദി​ന​വും ആ​ച​രി​ച്ചു. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ് മാ​താ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ റ​വ.​ഫാ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​കാ​ര്യ​ന്പാ​ടി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​ലി​ബി​ൻ പാ​ല​ക്കാ​പ്രാ​യി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും.

മേ​യ് ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​ന് റ​വ.​ഡോ. ഗ​ർ​വാ​സീ​സ് മ​റ്റം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. അ​ന്നേ ദി​വ​സം കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടി​ന് വൈ​കു​ന്നേ​രം 4.30 ന് ​ഫാ.​ബെ​ന്നി പ​ന​ക്ക​ൽ നൊ​വേ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​ർ​പ്പി​ക്കും. മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30 ന് ​മാ​ന​ന്ത​വാ​ടി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഫാ. ​റൂ​ബി​ൻ ത​ട്ട​ത്തു​പ​റ​ന്പി​ൽ, ഫാ. ​വി​ൽ​സ​ണ്‍ മു​ള​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​കും. വൈ​കി​ട്ട് ഏ​ഴി​ന് ഇ​ട​വ​ക ക​ലാ​സ​ന്ധ്യ​യും വി​ശ്വാ​സ​പ​രി​ശീ​ല​ക സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും.

നാ​ലി​ന് ഇ​ട​വ​ക​യി​ലെ മു​ൻ വൈ​ദി​ക​രെ ആ​ദ​രി​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഇ​ട​വ​ക പ്ര​ഥ​മ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​മാ​ത്യു പോ​ത്ത​നാ​മ​ല, ഫാ. ​ജോ​ർ​ജ് ക​ല്ല​ടാ​ന്തി​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30 ന് ​ക​ണി​യാ​ന്പ​റ്റ ടൗ​ണി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ആ​കാ​ശ​വി​സ്മ​യ​വും ഉ​ണ്ടാ​യി​രി​ക്കും.

അ​ഞ്ചി​ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം കൃ​ത​ജ്ഞ​താ വ​ർ​ഷ സ​മാ​പ​ന തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ന​വീ​ക​രി​ച്ച ഇ​ട​വ​ക മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും നി​ർ​വ​ഹി​ക്കും. എ​ല്ലാ ദി​വ​സ​വും നൊ​വേ​ന​യും പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.