വേ​ന​ൽ ചൂ​ട്: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്
Tuesday, April 30, 2024 1:52 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് വേ​ന​ൽ ചൂ​ട് വ​ർ​ധി​ക്കു​ക​യും സൂ​ര്യാ​ഘാ​ത​മേ​റ്റ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​പി. ദി​നീ​ഷ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം കു​റ​വാ​ണെ​ങ്കി​ലും ഉ​ച്ച സ​മ​യ​ങ്ങ​ളി​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ന്ത​രീ​ക്ഷ​താ​പം ഉ​യ​രു​ന്ന​തോ​ടെ ശ​രീ​ര​ത്തി​ന്‍റെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​നം ത​ട​സ​പ്പെ​ട്ട് ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ന്ന അ​വ​സ്ഥ​യാ​ണ് സൂ​ര്യാ​ഘാ​തം.

ക​ന​ത്ത ചൂ​ടി​ൽ ശ​രീ​ര​ത്തി​ൽ നി​ന്നും അ​മി​ത​മാ​യ അ​ള​വി​ൽ ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ർ​പ്പി​ലൂ​ടെ ന​ഷ്ട​മാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് സൂ​ര്യാ​ത​പം. ക്ഷീ​ണം, ത​ല​ക​റ​ക്കം, ഛർ​ദ്ദി, ബോ​ധ​ക്ഷ​യം ശ​രീ​രം ചു​വ​ന്ന് ചൂ​ടാ​കു​ക, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, പേ​ശീ​വ​ലി​വ്, ത​ല​ക​റ​ക്കം, ഉ​യ​ർ​ന്ന ശ​രീ​ര​താ​പ​നി​ല എ​ന്നി​വ സൂ​ര്യ​താ​പ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ട​ണം.

ഉ​യ​ർ​ന്ന ചൂ​ട്, സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം. പൊ​തു​ജ​ന​ങ്ങ​ൾ ചൂ​ടി​ന​നു​സ​രി​ച്ച് ജീ​വി​ത രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യും തി​ക​ഞ്ഞ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ചെ​യ്യ​ണം.