കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ വീ​ണു മ​രി​ച്ചു
Tuesday, April 30, 2024 10:02 PM IST
മ​ട്ട​ന്നൂ​ർ: കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. ​മ​ല​പ്പു​റം താ​വ​ന്നൂ​ർ സ്വ​ദേ​ശി അ​ബ്ദു​റ​ഹി​മാ​ൻ മു​സ്‌​ലി​യാ​ർ (54) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ള​മ്പാ​റ​യി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​ലാ​ങ്കേ​രി ഇ​സ്‌​ല​ത്തു​ൽ ഇ​സ്‌​ലാം മ​ദ്ര​സ അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: അ​ൻ​സാ​ഫ്, അ​ഫ്സ​ൽ, ഹ​ന്ന​ത്ത്, മു​ഫ്‌​ലി​ഹ. മ​രു​മ​ക​ൻ: ജി​യാ​ദ്. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 11ന് ​നാ​ലാ​ങ്കേ​രി മ​ദ്ര​സ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കും.