മു​ക്തി​ശ്രീ, മ​ദ്യ​വി​രു​ദ്ധ സ​മി​തി ചെ​മ്പേ​രി മേ​ഖ​ലാ സ​മ്മേ​ള​നം
Saturday, May 4, 2024 1:21 AM IST
ചെ​മ്പേ​രി: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ മു​ക്തി​ശ്രീ, മ​ദ്യ​വി​രു​ദ്ധ സ​മി​തി ചെ​മ്പേ​രി മേ​ഖ​ലാ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ചെ​മ്പേ​രി മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മു​ക്തി​ശ്രീ യൂ​ണി​റ്റു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും ല​ഹ​രി​മു​ക്ത​മാ​യ ഒ​രു പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തും.

മു​ക്തി​ശ്രീ, മ​ദ്യ​വി​രു​ദ്ധ സ​മി​തി മേ​ഖ​ലാ ഡ​യ​റ​ക്ട​റും കു​ടി​യാ​ന്മ​ല ഫാ​ത്തി​മാ മാ​താ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ.​ പോ​ൾ വ​ള്ളോ​പ്പി​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​മ്പേ​രി പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ചെ​മ്പേ​രി ഫൊ​റോ​ന സ​ഹ​വി​കാ​രി ഫാ.​ അ​മ​ൽ ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ദ്യ​വി​രു​ദ്ധ സ​മി​തി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​റ്റേ​ട്ട്, മു​ക്തി​ശ്രീ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷെ​ൽ​സി കാ​വ​നാ​ടി​യി​ൽ, ലി​സി​യ​മ്മ ജോ​സ​ഫ് മേ​മ​ട​ത്തി​ൽ, മോ​ളി സ​ജി കൈ​നി​യി​ൽ, ജി​ൻ​സി സാ​ജു കു​ഴി​മു​ള്ളി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മെ​റി​ൻ ഡി​എ​സ്ടി, സെ​ബാ​സ്റ്റ്യ​ൻ പെ​രു​മ്പു​ഴ, ജോ​ൺ കാ​ഞ്ഞി​ര​ക്കാ​ട്ടു​തൊ​ട്ടി​യി​ൽ, മേ​രി​ക്കു​ട്ടി കി​ടാ​ര​ത്തി​ൽ, വ​ൽ​സ​മ്മ വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.