ക​ണ്ണ​പു​ര​ത്ത് ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു
Sunday, May 5, 2024 1:43 PM IST
പ​ഴ​യ​ങ്ങാ​ടി: ചെ​റു​കു​ന്ന് ക​ണ്ണ​പു​രം ചൈ​നാ​ക്ലേ റോ​ഡി​ൽ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് യാ​ത്ര​ക്കാ​രി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. തൃ​ശൂ​രി​ൽ നി​ന്നും മൂ​കാം​ബി​ക​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് ക​ണ്ണ​പു​ര​ത്ത് എ​ത്തി​യ​പ്പോ​ൾ ബ​സി​ന്‍റെ എ​ൻ​ജി​ൻ ഭാ​ഗ​ത്ത് നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്നും ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ബ​സ് ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു.