ക​രു​വ​ഞ്ചാ​ൽ ​ആ​ശു​പ​ത്രി​ക്ക് സാ​ന്‍റാ മോ​ണി​ക്ക ‌ഗ്രൂ​പ്പ് ആം​ബു​ല​ൻ​സ് കൈ​മാ​റി
Sunday, May 5, 2024 1:43 PM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​ക്ക് സാ​ന്‍റാ മോ​ണി​ക്ക ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആം​ബു​ല​ൻ​സ് കൈ​മാ​റി.

ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് സാ​ന്‍റാ മോ​ണി​ക്ക ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ദീ​പി​ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ഡെ​ന്നി വ​ട്ട​ക്കു​ന്നേ​ൽ ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യോ​ര ജ​ന​ത​യ്ക്ക് മി​ക​ച്ച ചി​കി​ത്സ വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് സാ​ന്‍റാ മോ​ണി​ക്ക ഇ​തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​സം​ഭാ​വ​ന​യെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.

ഫാ. ​തോ​മ​സ് ആ​മ​ക്കാ​ട്ട്, ഫാ. ​ജോ​യി​സ് കാ​രി​ക്ക​ത്ത​ടം, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം പു​തു​ശേ​രി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് മാ​ന​വ​ത്ത്, ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.