ഉ​ണ്ണി​ത്താ​ൻ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് യു​ഡി​എ​ഫ് വി​ല​യി​രു​ത്ത​ൽ
Wednesday, May 1, 2024 7:57 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ.

മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ലീ​ഡ് നേ​ടു​ന്ന​തി​നോ​ടൊ​പ്പം മ​റ്റ് അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ വി​കാ​ര​വും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യ സ്വീ​കാ​ര്യ​ത​യും യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​തി​നേ​ക്കാ​ൾ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വി​ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി​യും ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​കെ.​ഫൈ​സ​ലും പ​റ​ഞ്ഞു.