മീ​ന​ത്ത​തി​ൽ കേ​ശ​വ​പി​ള്ള അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, May 12, 2024 10:33 PM IST
ഹ​രി​പ്പാ​ട് : കു​ത്തി​യോ​ട്ട​ത്തി​ന്‍റെ കു​ല​പ​തി മു​തു​കു​ളം മീ​ന​ത്ത​തി​ൽ കേ​ശ​വ​പി​ള്ള​യു​ടെ 107- ാമ​ത് ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും കു​ത്തി​യോ​ട്ട പ്ര​തി​ഭ​ക​ൾ​ക്ക് അ​നു​മോ​ദ​ന​വും മു​തു​കു​ളം വ​ട​ക്ക് മീ​ന​ത്ത​തി​ൽ ത​റ​വാ​ട്ടി​ൽ ന​ട​ന്നു. ആ​കാ​ശ​വാ​ണി തി​രു​വ​ന​ന്ത​പു​രം റി​ട്ട. പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടീ​വ് മു​ര​ളീ​ധ​ര​ൻ ത​ഴ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​ര​ൻ സു​രേ​ഷ് മ​ണ്ണാ​റ​ശാ​ല അ​ധ്യ​ക്ഷ​നാ​യി.

റ​ബ്ബ​ർ ബോ​ർ​ഡ് റി​ട്ട. പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്മീ​ഷ​ണ​ർ ഏ​വൂ​ർ സൂ​ര്യ​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫോ​ക് ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് ഏ​വൂ​രേ​ത്ത് സ​ന​ൽ​കു​മാ​റി​നെ​യും കു​ത്തി​യോ​ട്ട രം​ഗ​ത്ത് 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ബി​നു പ​ര​മേ​ശ്വ​ര​ൻ, ഏ​വൂ​ർ ര​വീ​ന്ദ്ര​ൻ, മ​നോ​ജ് കൊ​ട്ടി​ല​പ്പാ​ട്ട് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ക​രു​വാ​റ്റ കെ.​എം. പ​ങ്ക​ജാ​ക്ഷ​ൻ, ഡോ. ​രാ​ജേ​ഷ് കു​ട​ശ​നാ​ട്, പ്ര​ഫ. പ്ര​യാ​ർ പി. ​രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, ഗീ​താ​കൃ​ഷ്ണ​ൻ മീ​ന​ത്ത​തി​ൽ, ഹ​രി​പ്പാ​ട് പ്ര​സ​ന്ന​കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ പ​ടി​ഞ്ഞാ​റേ​മ​ഠം എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​തു​കു​ളം മീ​ന​ത്ത​തി​ൽ കേ​ശ​വ​പി​ള്ള അ​നു​സ്മ​ര​ണ സ​മി​തി​യും മു​തു​കു​ളം ദേ​വി മാ​ഹാ​ത്മ്യം കു​ത്തി​യോ​ട്ട സ​മി​തി​യും സം​യു​ക്ത​മാ​യാ​ണ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.