വി​ദേ​ശ​ത്ത് പോ​കാ​ൻ യാ​ത്ര ചോ​ദി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, May 27, 2024 11:54 PM IST
ചാ​രും​മൂ​ട്: വി​ദേ​ശ​ത്ത് പോ​കാ​ൻ മാ​താ​പി​താ​ക്ക​ളോ​ട് യാ​ത്ര ചോ​ദി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ല​യാ​ള മ​നോ​ര​മ ചാ​രും​മൂ​ട് റി​പ്പോ​ർ​ട്ട​ർ ചു​ന​ക്ക​ര പോ​ണാ​ൽ പ​ടീ​റ്റ​തി​ൽ ജി​യോ വി​ല്ല​യി​ൽ അ​നി​ൽ പി. ​ജോ​ർ​ജ്- ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ്വ​രൂ​പ് ജി. ​അ​നി​ൽ (29) ആ​ണ് മ​രി​ച്ച​ത്.

ദു​ബാ​യ് യു​റാ​ന​സ് എ​യ​ർ​ക​ണ്ടി​ഷ​ൻ റ​ഫ്രി​ജ​റേ​ഷ​ൻ ട്രേ​ഡിം​ഗ് ക​മ്പ​നി മാ​നേ​ജിം​ഗ് പാ​ർ​ട്‌​ണ​റാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 1.30ന് ​വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ​യു​ള്ള ദു​ബാ​യ് യാ​ത്ര​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി മാ​താ​പി​താ​ക്ക​ളോ​ട് യാ​ത്ര ചോ​ദി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ചു​ന​ക്ക​ര സെ​ൻ​റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.

സ​ഹോ​ദ​ര​ൻ: വി​വേ​ക് ജി.​അ​നി​ൽ (ദു​ബാ​യ് സ​ഹാ​റ ഗ്രൂ​പ്പ് ക​മ്പ​നി മാ​നേ​ജി​ംഗ് പാ​ർ​ട്‌​ണ​ർ). വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​ഫ​യേ​ഴ്‌​സ് മോ​ഡ​റേ​റ്റ​ർ ഡോ. ​മാ​ത്യൂ​സ് ജോ​ർ​ജ് ചു​ന​ക്ക​ര​യു​ടെ സ​ഹോ​ദ​ര പു​ത്ര​നാ​ണ്.