അമ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് സൂ​പ്ര​ണ്ടി​ന്‍റെ കൈ​ത്താ​ങ്ങ്. ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​രോ​രുമില്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് ക​ഞ്ഞി അ​ര​ച്ചുകൊ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി മി​ക്സി കെ​യ​ർ ടേ​ക്ക​ർ വാ​ങ്ങി​ ന​ൽ​കി​യാ​ണ് ഡോ. ​ഹ​രി​കു​മാ​ർ മാ​തൃ​കയായ​ത്. 108 ആ​ബു​ല​ൻ​സു​ക​ളി​ലും മ​റ്റ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നു​മാ​യി നി​ര​വ​ധി വ​യോ​ധി​ക​രെ​യാ​ണ് തു​ട​ർ ചി​കി​ത്സ​യ്ക്കെ​ത്തി​ക്കു​ന്ന​ത്.

ഇ​വ​ർ​ക്ക് മ​രു​ന്നും ചി​കി​ത്സയും ല​ഭി​ക്കു​മെ​ങ്കി​ലും ഭ​ക്ഷ​ണം ഉ​ള്ളി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത ദൈ​ന്യ​ത മനസിലാക്കിയാണ് ഡോ. ​ഹ​രി​കു​മാ​ർ ഭ​ക്ഷ​ണം അ​ര​ച്ചുന​ൽ​കു​ന്ന​തി​ന് ഉ​പ​ക​ര​ണം വാ​ങ്ങി ന​ൽ​കി​യ​ത്. കി​ട​പ്പു​രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന് മൂ​ന്നു കെ​യ​ർ ടേ​ക്ക​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ളാ​യ പ്രീ​തി​ക്കാ​ണ് മി​ക്സി കെ​യ​ർ ടേ​ക്ക​ർ കൈ​മാ​റി​യ​ത്.