തിരുനാളിനു കൊടിയേറി
1592466
Wednesday, September 17, 2025 11:32 PM IST
മങ്കൊമ്പ്: ചേന്നങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. ജോസഫ് ബംഗ്ലാവുപറമ്പിൽ കൊടിയേറ്റി. ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കുരിശടി പ്രദക്ഷിണം, സന്ദേശം.
നാളെ വൈകുന്നേരം നാലിന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. 5.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 20ന് വൈകുന്നേരം നാലിന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം- കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ദേവമാതാ കുരിശടിയിലേക്കു പ്രദക്ഷിണം, തുടർന്ന് പ്രസുദേന്തി വാഴ്ച. ലൈറ്റ് ആൻഡ് സൗണ്ട് ഷോ. ചെണ്ട, വയലിൻ ഫ്യൂഷൻ. പ്രധാന തിരുനാൾ ദിനമായ 21ന് രാവിലെ 9.30ന് വിശുദ്ധ കുർബാന-ഫാ. വിപിൻ കുരിശുതറ, തിരുനാൾ സന്ദേശം ഫാ. ഫ്രാൻസീസ് കർത്താനം, തിരുനാൾ പ്രദക്ഷിണം.