ആ​ല​പ്പു​ഴ: ലീ​യോ തേ​ര്‍​ടീ​ന്ത് എ​ച്ച്എ​സ് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ആ​ണ്‍കു​ട്ടി​ക​ളു​ടെ സം​സ്ഥാ​ന സ​ബ് ജൂ​ണിയ​ര്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ സെ​ല​ക‌്ഷ​ന്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് കൊ​ടി​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​നെ​ല്‍​സ​ണ്‍ തൈ​പ്പ​റ​മ്പി​ല്‍ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം ന​ല്‍​കി ക​ളി​ക്കാ​രെ ആ​ദ​രി​ച്ചു.

കേ​ര​ള ബാ​സ്‌​ക​റ്റ്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ്, ജി​ല്ലാ ബാ​സ്‌​ക​റ്റ്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ് റോ​ണി മാ​ത്യു, സെ​ക്ര​ട്ട​റി ജോ​ണ്‍ ജോ​ര്‍​ജ്, പി​ആ​ര്‍​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ പി.​ജെ. യേ​ശു​ദാ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ മാ​നു​വ​ല്‍ ജോ​സ്, ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ടീ​ച്ച​ര്‍ പി.​ബി. ഐ​ജി​ന്‍, സം​സ്ഥാ​ന ബാ​സ്‌​ക​റ്റ്ബോ​ള്‍ ടീം ​പ​രി​ശീ​ല​ക​രാ​യ എ​സ്. ഷ​ഹ​ബാ​സ്, പി. ​ന​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന സ​ബ് ജൂ​ണിയ​ര്‍ ക്യാ​മ്പ് ലീ​യോ തേ​ര്‍​ട്ടീന്ത് സ്‌​കൂ​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്‌​കൂ​ളി​ല്‍​നി​ന്ന് നാ​ലുപേ​ര്‍ സം​സ്ഥാ​ന ക്യാ​മ്പി​ലു​ണ്ട്. ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ് ഡെ​റാ​ഡൂ​ണി​ലാ​ണ്്.

പു​ന്ന​പ്ര ജ്യോ​തി​നി​കേ​ത​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന 50-ാമ​ത് കേ​ര​ള സം​സ്ഥാ​ന സ​ബ് ജൂ​ണിയ​ര്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്-2025 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാര്‍. ആ ​ടീ​മി​ല്‍ ഏ​ഴു​പേ​ര്‍ ലീ​യോ തേ​ര്‍​ട്ടീന്ത് സ്‌​കൂ​ളി​ല്‍​നി​ന്നാ​യി​രു​ന്നു. ആ ​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍​നി​ന്നാ​ണ് സം​സ്ഥാ​ന ടീ​മി​നാ​യു​ള്ള കോ​ച്ചിം​ഗ് ക്യാ​മ്പി​ലേ​ക്ക് ക​ളി​ക്കാ​രെ തെര​ഞ്ഞെ​ടു​ത്ത​ത്.