എം​സി​എ​ഫു​ക​ളി​ലെ​യും മി​നി എം​സി​എ​ഫു​ക​ളി​ലെ​യും മാ​ലി​ന്യനീക്കം ഉ​ട​ന്‍
Saturday, May 4, 2024 7:27 AM IST
കോ​ട്ട​യം: എം​സി​എ​ഫു​ക​ളി​ലും മി​നി എം​സി​എ​ഫു​ക​ളി​ലു​മു​ള്ള മാ​ലി​ന്യ​ശേ​ഖ​രം മു​ഴു​വ​ന്‍ നീ​ക്ക​ണ​മെ​ന്ന് മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. മാ​ലി​ന്യ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും നീ​ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി​യെ​യും സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം നി​യോ​ഗി​ച്ചു.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളും പൊ​തു ഇ​ട​ങ്ങ​ളും ഈ ​മാ​സം ശു​ചീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ധാ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ എം​സി​എ​ഫി​ല്‍നി​ന്നും മി​നി എം​സി​എ​ഫി​ല്‍നി​ന്നും നീ​ക്കു​ന്ന​തും ജ​ലാ​ശ​യ​ശു​ചീ​ക​ര​ണ​വും.

മാ​ലി​ന്യ​നീ​ക്ക​ത്തി​ന്‍റെ ട്രാ​ന്‍സ്പോ​ര്‍ട്ടേ​ഷ​ന്‍ പ​ദ്ധ​തി​യും ലി​ഫ്റ്റിം​ഗ് പ​ദ്ധ​തി​യും ഉ​ട​ന്‍ ന​ട​ത്തും. മാ​ലി​ന്യ​മു​ക്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് യു​വ​ജ​ന പ​ങ്കാ​ളി​ത്തം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​വീ​ന ആ​ശ​യ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്തു.

കെ​ല്‍ട്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​തോ​ടെ മാ​ലി​ന്യ​നീ​ക്ക​ത്തി​നു​ള്ള ഹ​രി​ത​മി​ത്രം ആ​പ്പി​ന്‍റെ പ്ര​വ​ര്‍ത്ത​നം പൂ​ര്‍ണ​തോ​തി​ലാ​കു​മെ​ന്നും യോ​ഗ​ത്തെ അ​റി​യി​ച്ചു.
ക​ള​ക്‌​ട​റേ​റ്റ് തൂ​ലി​ക കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ ല​ക്ഷ്മി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബെ​വി​ന്‍ ജോ​ണ്‍ വ​ര്‍ഗീ​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ ജി. ​അ​നീ​സ്, ഷെ​റ​ഫ് പി. ​ഹം​സ, സി.​ആ​ര്‍. പ്ര​സാ​ദ്, ഗൗ​ത​മ​ന്‍ ടി., ​മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജി​ല്ലാ കോ ഓ​ഡി​നേ​റ്റ​ര്‍ ടി.​പി. ശ്രീ​ശ​ങ്ക​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ പി.​കെ. ജ​യ​കൃ​ഷ്ണ​ന്‍, കി​ല ഫെ​സി​ലി​റ്റേ​റ്റ​ര്‍ ബി​ന്ദു അ​ജി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ എം. ​ഹ​സീ​ന മും​താ​സ്, ശു​ചി​ത്വ​മി​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ നോ​ബി​ള്‍ സേ​വ്യ​ര്‍ ജോ​സ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.