മു​റി​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​യ കുഞ്ഞിനെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷി​ച്ചു
Sunday, May 5, 2024 2:07 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മു​റി​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​യ ര​ണ്ട​ര വ​യ​സു​കാ​ര​നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷി​ച്ചു. പാ​റ​ത്തോ​ട് മ​ല​നാ​ടി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.40ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മു​റി​ക്കു​ള്ളി​ല്‍ ക​യ​റി​യ ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ മു​റി​യു​ടെ വാ​തി​ല്‍ അ​ട​ച്ച​ശേ​ഷം താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് വാ​തി​ല്‍ പൂ​ട്ടി. തു​ട​ര്‍​ന്ന് ഇ​തു തു​റ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​ര്‍ വീ​ട്ടി​ലെ​ത്തി വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​റി​യു​ടെ ജ​നാ​ല​യി​ലൂ​ടെ താ​ക്കോ​ല്‍ എ​ടു​ത്തു​ത​രാ​ന്‍ കു​ട്ടി​യോ​ട് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞെ​ങ്കി​ലും താ​ക്കോ​ല്‍ കു​ടു​ങ്ങി​യി​രു​ന്ന​തി​നാ​ല്‍ ഊ​രി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പൂ​ട്ട് പൊ​ളി​ച്ച് കു​ട്ടി​യെ പു​റ​ത്തെ​ത്തി​ച്ച​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​എ. നൗ​ഫ​ല്‍, ടി.​വി. റെ​ജി​മോ​ന്‍, എ​സ്. വി​ന്‍​സ്രാ​ജ്, എ​സ്.​എ​സ്. അ​ര​വി​ന്ദ്, ഹ​രി കെ. ​കു​മാ​ര്‍, കെ.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം.