ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​ാദി​​നം 20ന് : സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
Sunday, May 5, 2024 6:40 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലെ ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ ന​​ഗ​​റി​​ല്‍ മേ​​യ് 20ന് ​​ന​​ട​​ക്കു​​ന്ന 138-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ദി​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സ് തു​​റ​​ന്നു. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ചു.

19ന് ​​എ​​ട​​ത്വാ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലെ പു​​ത്ത​​ന്‍പ​​റ​​മ്പി​​ല്‍ തൊ​​മ്മ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍നി​​ന്നു​​മാ​​രം​​ഭി​​ക്കു​​ന്ന ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​വും ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ലെ മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ഛായാ​​ചി​​ത്ര​​പ്ര​​യാ​​ണ​​വും സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യാ​​യ കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റി​​ന് എ​​ത്തി​​ച്ചേ​​രും. 20ന് ​​രാ​​വി​​ലെ 9.30 മു​​ത​​ല്‍ ഉ​​ച്ച​​യ്ക്ക് 1.30വ​​രെ​​യാ​​ണ് അ​​തി​​രൂ​​പ​​ത​​ദി​​ന സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ജ​​ന​​റ​​ല്‍ക​​ണ്‍വീ​​ന​​ര്‍ ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​ഡോ. ​ജോ​​ബി ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ന​​റ​​ല്‍ കോ​​-ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം, ഫാ. ​​ബി​​നീ​​ഷ് ഏ​​റ​​ത്തേ​​ടം, ഫാ. ​​ജോ​​ണ്‍ പ​​രു​​വ​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം, ഫാ. ​​ടോ​​മി പു​​ത്ത​​ന്‍പു​​ര​​യ്ക്ക​​ല്‍, ഫാ. ​​നി​​ജോ വ​​ട​​ക്കേ​​റ്റം, ഫാ. ​​ബി​​ബി​​ന്‍ കൊ​​ച്ചീ​​ത്ര, ഫാ. ​​ടോ​​മി​​ന്‍ കി​​ഴേ​​ക്ക​​ത്ത​​ല​​യ്ക്ക​​ല്‍, ഫൊ​​റോ​​നാ​കൗ​​ണ്‍സി​​ല്‍ സെ​​ക്ര​​ട്ട​​റി സോ​​ബി​​ച്ച​​ന്‍ ക​​ണ്ണ​​മ്പ​​ള്ളി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളു​​ടെ ക​​ണ്‍വീ​​ന​​ര്‍മാ​​രാ​​യ ബെ​​ന്നി ചി​​റ​​യി​​ല്‍, ജ​​സ്റ്റി​​ന്‍ പോ​​ള്‍ പാ​​റു​​ക​​ണ്ണി​​ല്‍, മാ​​ത്തു​​ക്കു​​ട്ടി മ​​റ്റ​​ത്തി​​ല്‍, സൈ​​ന തോ​​മ​​സ്, ജോ​​യി​​ച്ച​​ന്‍ ഇ​​ള​​പ്പു​​ങ്ക​​ല്‍, ജോ​​സ​​ഫ് ആ​​ന്‍റ​​ണി, ഉ​​ഷ ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.