വ​നി​ത​ക​ൾ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, April 29, 2024 1:14 AM IST
ചാ​ല​ക്കു​ടി: സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​നും ചാ​ ല​ക്കു​ടി അ​വാ​ർ​ഡും ജോ​ലി​ചെ​യ്യു​ന്ന വ​നി​ത​ക​ൾ​ക്ക് 50 ശ​ത​മാ​നം സാ​മ്പ​ത്തി​ക​സ​ഹാ​യ​ത്തോ​ടെ 61 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​ എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​വാ​ർ​ഡ് പ്ര​സി​ഡ​ന്‍റും രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ. ജോ​സ് മ​ഞ്ഞ​ ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു, അ​വാ​ർ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​സി​നു അ​രി​മ്പൂ​പ​റ​മ്പി​ൽ, അ​ൽ​വേ​ർ​ണി​യെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​ല്ലി മ​രി​യ, സോ​ഷ്യ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ജോ​യ്സ്, എ​സ്എ​ച്ച്‌​സി​ജി​എ​ച്ച്എ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സ്‌ലിൻ, ശാ​ന്തി​ഭ​വ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ക്രി​സ​ന്‍റ്, എ​ൻ​ജി​ഒ ചെ​യ​ർ​മാ​ൻ കെ.​എ​ൻ. അ​ന​ന്ത​കു​മാ​ർ, കോ-​ഒാ​ർ​ഡി​നേ​റ്റ​ർ അ​ന​ന്തു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.