ചാ​ല​ക്കു​ടി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Tuesday, April 30, 2024 2:11 AM IST
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി പു​ഴ​യി​ൽ ചേ​ന​ത്തു​നാ​ട് ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പാ​ഡി​ക്ക് സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു തെ​ങ്കാ​ശി ശ​ങ്ക​ര​ൻ കോ​വി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ(26) ആ​ണ് മ​രി​ച്ച​ത്.

പാ​ഡി​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ ഉ​ഴു​ന്നു വ​ട ഉ​ണ്ടാ​ക്കു​ന്ന തൊ​ഴി​ലാ​ളി​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. പു​ഴ​യി​ൽ നീ​ന്തു​ക​യാ​യി​രു​ന്ന മ​ണി​ക​ണ്ഠ​ൻ മു​ങ്ങി പോ​യി. പു​ഴ​യി​ൽ ചൂ​ണ്ട​യി​ട്ടി​രു​ന്ന​വ​രാ​ണ് ക​ണ്ട​ത്.

ഉ​ട​നെ ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.