മു​രി​ങ്ങാ​ത്തേ​രി കു​ടും​ബ​ട്ര​സ്റ്റ് വാ​ർ​ഷി​ക സം​ഗ​മം
Tuesday, April 30, 2024 7:40 AM IST
എ​രു​മ​പ്പെ​ട്ടി: മു​രി​ങ്ങാ​ത്തേ​രി കു​ടും​ബ ട്ര​സ്റ്റി​ന്‍റെ 20-ാം വാ​ർ​ഷി​ക സം​ഗ​മം എ​രു​മ​പ്പെ​ട്ടി​യി​ൽ ചേ​ർ​ന്നു. എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് സം​ഗ​മം ആ​രം​ഭി​ച്ച​ത്. തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ മോൺ. ​ജോ​സ് കോ​നി​ക്ക​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ.​ ജോ​യ് മു​രി​ങ്ങാ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​വി. ​തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. എം.​ടി.​ സോ​ള​മ​ൻ റി​പ്പോ​ർ​ട്ടും ഫ്രാ​ൻ​സി​സ് മു​രി​ങ്ങ​ത്തേ​രി വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ഫാ. ​ജോ​മോ​ൻ മു​രി​ങ്ങ​ാത്തേ​രി, ജി​ജോ മു​രി​ങ്ങാ​ത്തേ​രി, സി​ജോ മു​രി​ങ്ങാ​ത്തേ​രി, ഗ്രി​ജോ മു​രി​ങ്ങാ​ത്തേ​രി, പോ​ൾ മു​രി​ങ്ങാ​ത്തേ​രി, ചെ​ൽ​സൂ​സ്, എം.​സി. ഐ​ജു എ​ന്നി​വ​ർ പ്രസം​ഗിച്ചു.

അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​വ​ർ​ക്കും വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഫുൾ എ ​പ്ല​സ് നേ​ടി​യ​വ​ർ​ക്കും എ​ൻ​ഡോ​വ്മെ​ന്‍റുക​ൾ വി​ത​ര​ണം ചെ​യ്തു.​ തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.