വി​ക​സ​ന​ത്തി​ന്‍റെ സ​ദ്ഫ​ല​ങ്ങ​ൾ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്ത​ണം: മാ​ർ താ​ഴ​ത്ത്
Friday, May 3, 2024 2:21 AM IST
തൃ​ശൂ​ർ: തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ചു പോ​രാ​ടി നേ​ടി​യെ​ടു​ക്കു​ന്ന​ത് അ​സം​ഘ​ടി​ത​തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും വി​ക​സ​ന​ത്തി​ന്‍റെ സ​ദ്ഫ​ല​ങ്ങ​ൾ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്ത​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്.

അ​ഖി​ല​ലോ​ക തൊ​ഴി​ലാ​ളി​ദി​ന​മാ​യും തൊ​ഴി​ലാ​ളി​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ​ദി​ന​മാ​യും ആ​ച​രി​ക്കു​ന്ന മേ​യ് ദി​ന​ത്തി​ൽ കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തൊ​ഴി​ലാ​ളി​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. മ​ര​ത്താ​ക്ക​ര​യി​ലെ ന​വീ​ൻ ഫു​ഡ് പ്രോ​ഡ​ക്ട്സ് ക​മ്പ​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബി​ജു ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ്ദി​ന​റാ​ലി​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രു​ന്നു.

കെ​എ​ൽ​എം മു​ൻ ഡ​യ​റ​ക്ട​റും വ​ർ​ക്കേ​ഴ്സ് ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ന്‍റെ നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​ർ​ജ് തോ​മ​സ് നി​ര​പ്പു​കാ​ലാ​യി​ൽ മേ​യ് ദി​ന​സ​ന്ദേ​ശം ന​ല്കി. തൃ​ശൂ​ർ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ്, മോ​ളി ജോ​ബി, ജോ​യ് മാ​ളി​യേ​ക്ക​ൽ, ഫാ. ​ജോ​ബ് വ​ട​ക്ക​ൻ, വി.​എ​സ്. പ്രി​ൻ​സ്, ന​ന്ദ​ൻ കു​ന്ന​ത്ത്, ഫാ. ​സ്റ്റീ​ഫ​ൻ അ​റ​യ്ക്ക​ൽ, കെ.​എ​സ്. ജോ​ഷി, ജെ​മി​ൻ അ​ക്ക​ര, സ്ഥാ​പ​ന ഉ​ട​മ​ക​ളാ​യ തോ​മ​സ്, ജോ​ർ​ജ്, പി.​എം. രാ​ഹു​ൽ, റോ​ബ​സ് പ​റ​പ്പു​ള്ളി, ഷാ​ജു തൊ​മ്മാ​ന, ജെ​യിം​സ് പ​ള്ള​ത്ത്, ജോ​സ് ചി​റ​യ​ത്ത്, ഡേ​വി​സ് ത​റ​യി​ൽ, ബേ​ബി വാ​ഴ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ന്‍റോ പോ​ളി​നെ ആ​ദ​രി​ച്ചു.

കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് തൃ​ശൂ​ർ അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര ആ​ഘോ​ഷ ക​മ്മി​റ്റി​യും മ​ര​ത്താ​ക്ക​ര യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും സം​യു​ക്ത​മാ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.