വെ​ള്ളി​ക്കു​ളം വ​ലി​യ​തോ​ട്ടി​ലെ ത​ട​യ​ണ​യി​ല്‍ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടു​ന്നു
Sunday, May 5, 2024 2:08 PM IST
മ​റ്റ​ത്തൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ വെ​ള്ളി​ക്കു​ളം വ​ലി​യ തോ​ട്ടി​ലെ ത​ട​യ​ണ​യി​ല്‍ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടു​ന്നു. പ്ലാ​സ്റ്റി​ക് മ​ദ്യ​ക്കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി നി​ക്ഷേ​പി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യ​ങ്ങ​ളു​മാ​ണു തോ​ട്ടി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത്. വേ​ന​ല്‍​ച്ചൂ​ട് ക​ടു​ത്ത​തോ​ടെ കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ള്‍ ക​ഴു​കാ​നു​മാ​യി തോ​ടി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍​ക്കു വെ​ള്ള​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യം ദു​രി​ത​മാ​യി​ട്ടു​ണ്ട്.

തോ​ട്ടി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ത​ട​യ​ണ​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യം അ​ടി​ഞ്ഞു കൂ​ടു​ന്നു​ണ്ട്. മ​ഴ​പെ​യ്ത് തോ​ടു ക​വി​ഞ്ഞൊ​ഴു​കു​മ്പോ​ള്‍ ഈ ​മാ​ലി​ന്യ​മ​ത്ര​യും ഇ​രു​ക​ര​ക​ളി​ലാ​യു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ചെ​ട്ടി​ച്ചാ​ല്‍, വാ​സു​പു​രം ന​ര​യ​ന്‍​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഷ​ട്ട​റു​ക​ളോ​ടു ചേ​ര്‍​ന്നു​ള്ള പാ​ട​ങ്ങ​ളി​ല്‍ ഓ​രോ വ​ര്‍​ഷ​വും വ​ന്‍​തോ​തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ന്ന​ടി​യു​ന്ന​ത്.