സൂ​ര്യാ​ഘാ​തം: നാ​ലു വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍ ച​ത്തു
Sunday, May 5, 2024 2:08 PM IST
കോ​ണ​ത്തു​കു​ന്ന്: സൂ​ര്യാ​ഘാ​ത​മേ​റ്റ് വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ലു വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ ച​ത്തു. കാ​രു​മാ​ത്ര തൈ​ന​ക​ത്ത് തി​ല​ക​ന്‍റെ ഏ​ഴു​മാ​സം ചെ​ന​യു​ള്ള പ​ശു, വ​ള്ളി​വ​ട്ടം ത​ത്തോ​ട​ത്ത് വീ​ട്ടി​ല്‍ ശി​വ​ന്‍റെ പ​ശു, വ​ള്ളി​വ​ട്ടം ആ​ക്‌​ളി​പ​റ​മ്പി​ല്‍ ബാ​ബു​വി​ന്‍റെ ഒ​രു വ​യ​സു​ള്ള പ​ശു, കാ​രു​മാ​ത്ര മു​ട​വ​ന്‍ കാ​ട്ടി​ല്‍ ഫൈ​സ​ലി​ന്‍റെ ഒ​രു വ​യ​സു​ള്ള പോ​ത്ത് എ​ന്നി​വ​യാ​ണ് ച​ത്ത​ത്.

പാ​ട​ത്തും പ​റ​മ്പി​ലു​മാ​ണ് ഇ​വ​യെ കെ​ട്ടി​യി​രു​ന്ന​ത്. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ വെ​റ്റി​ന​റി ഡോ​ക്ട​ര്‍ ഷി​ബു പോ​സ്‌​മോ​ര്‍​ട്ടം ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ച്ചു. മാ​ടു​ക​ള്‍ ച​കു​വാ​ന്‍​കാ​ര​ണം സൂ​ര്യ​ഘാ​ത​മേ​റ്റ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ധ​ന​സ​ഹാ​യ​ത്തി​നു ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. മു​കേ​ഷ് അ​റി​യി​ച്ചു.