മു​ത്ത​പ്പ​ന്‍റെ അ​നു​ഗ്ര​ഹം​തേ​ടി ശ​ബ്ദ​മി​ല്ലാ​ത്ത​വ​ർ എ​ത്തി
Sunday, May 5, 2024 2:08 PM IST
പാ​ല​യൂ​ർ: കേ​ൾ​വി, സം​സാ​ര പ​രി​മി​തി​ക്കാ​ര​നാ​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ വൈ​ദി​ക​ൻ ജോ​സ​ഫ് തേ​ർ​മ​ഠം അ​നു​ഗ്ര​ഹം​തേ​ടി ഭാ​ര​ത​ത്തി​ലെ ആ​ദ്യ പ​ള്ളി​യി​ലെ​ത്തി പ്രാ​ർ​ഥി​ച്ചു.

ഫാ. ​ജോ​സ​ഫ് തേ​ർ​മ​ഠം തൃ​ശൂ​ർ വ്യാ​കു​ല മാ​താ​വി​ൻ ബ​സ​ലി​ക്ക​യി​ൽ​വ​ച്ച് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ കൈ​വ​യ്പ്പ്് ശു​ശ്രൂ​ഷ​യി​ലൂ​ടെ പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്. പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കേ​ൾ​വി, സം​സാ​ര പ​രി​മി​തി​യു​ള്ള​വ​ർ എ​ത്തി​യി​രു​ന്നു.

ഇ​വ​രോ​ടൊ​പ്പ​മാ​ണ് പാ​ല​യൂ​ർ മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ കേ​ന്ദ്ര​ത്തി​ൽ എ​ത്തി മൂ​ക പ്രാ​ർ​ഥ​നാ സം​ഗ​മം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ പാ​ല​യൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളാ​യ ത​ളി​യ​ക്കു​ളം, ബോ​ട്ടു​കു​ളം, ചി​ന്ന​മ​ല തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ച്ചു.

മാ​ർ തോ​മാ ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പു വ​ണ​ങ്ങി​യാ​ണ് ഫാ. ​ജോ​സ​ഫ് തേ​ർ​മ​ഠം ശു​ശ്രൂ​ഷ​ക​ൾ​ക്ക് ആ​രം​ഭം കു​റി​ച്ച​ത്. കേ​ൾ​വി, സം​സാ​ര പ​രി​മി​തി​ക്കാ​രാ​യ കാ​മ​റൂ​ൺ​കാ​ര​നാ​യ ഫാ. ​ജോ​ർ​ജ് യു​ബാ​റ, സൗ​ത്ത് കൊ​റി​യ​ക്കാ​ര​നാ​യ ഫാ. ​മി​ൻ​സോ​യ​ബാ​ർ​ക്ക്‌, ശ്രീ​ല​ങ്ക​ക്കാ​രി​യാ​യ സി​സ്റ്റ​ർ ഔ​ൽ​ജോ​നെ​റ്റ് തു​ട​ങ്ങി​യ​വ​രാ​ണ് അ​നു​ഗ്ര​ഹം​തേ​ടി എ​ത്തി​യ​ത്.

തീ​ർ​ഥ​കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ.​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, സ​ഹ​വി​കാ​രി ഫാ. ​ഡെ​റി​ൻ അ​രി​മ്പൂ​ർ, ട്ര​സ്റ്റി​മാ​ർ ക​മ്മി​റ്റി കാ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.