കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് തീരദേശ മേഖലയിൽ ആയുർവേദ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന് കൊ ടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്ന ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടി.എൻ. പ്രതാപൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. നേത്രദാസ് അധ്യക്ഷത വഹിച്ചു.
ആന്റി മൈക്രോബിയൽ റസിഡൻസ് സംബന്ധിച്ച് ആയൂർവേദ ഡോക്ടർമാരും ഔഷധവ്യവസായികളും തമ്മിലുള്ള ചർച്ച സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഡോ. പി. ഉഷ -പ്രസിഡന്റ്, ഡോ ഹനിനി എം. രാജ് -സെക്രട്ടറി, ഡോ.അരുൺ കബീർ -ട്രഷറർ, ഡോ. വി.ആർ. അനീഷ്, ഡോ. സായൂജ് പോൾ -വൈസ് പ്രസിഡന്റ്, ഡോ. മേഘ ധനേഷ്, ഡോ. എം.എസ്. ഗോകുലൻ -ജോയിന്റ് സെക്രട്ടറി, ഡോ. ആര്യ മൂസ് -വനിത കമ്മിറ്റി ചെയർപേഴ്സൺ, ഡോ. ഷഹാന ജലീൽ -വനിത കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. ഡോ. അബ്ദുൾ റഹ്മാൻ, ഡോ. സായുജ് പോൾ, ഡോ. കെ.എം. ജോസ്, ഡോ. സിരി സൂരജ്, ഡോ. വി.ജി. ഉദയകുമാർ, ഡോ. ടിന്റു എലിസബത്ത്, ഡോ. എം. അർജുൻ എന്നിവർ സംസാരിച്ചു.