വിമാനത്താവളത്തിൽ യാത്രക്കാരിയിൽനിന്ന് വെടിയുണ്ടകൾ പിടികൂടി
1567479
Sunday, June 15, 2025 6:40 AM IST
കോയമ്പത്തൂർ: വിമാനത്താവളത്തിൽ വനിതാ യാത്രക്കാരിയിൽ നിന്ന് തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ പിടികൂടി. പോലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാവിലെയാണ് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ബാഗേജ് പരിശോധനയ്ക്കിടയിൽ യാത്രക്കാരിയായ സ്ത്രീയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയത്. വിമാനത്താവള ലൊക്കേഷൻ മാനേജരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഉടൻ തന്നെ ഇക്കാര്യം അറിയിച്ചു. വിവരം ലഭിച്ചയുടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ത്രീയിൽ നിന്ന് വെടിയുണ്ടകൾ പിടിച്ചെടുത്തു.
കോയമ്പത്തൂർ സ്വദേശിയായ സരള എന്ന സ്ത്രീയുടെ ബാഗിൽ നിന്നാണ് കണ്ടെത്തിയത്. ബാംഗ്ലൂരിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇവർ. യുവതിക്ക് വെടിയുണ്ടകൾ എങ്ങനെ ലഭിച്ചു, ആർക്കുവേണ്ടിയാണ് അവർ അത് കൊണ്ടുപോയത് എന്നതിനെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.