വയോജനങ്ങൾക്കു കട്ടിലുകൾ വിതരണം ചെയ്തു
1567624
Monday, June 16, 2025 1:14 AM IST
പല്ലശ്ശന: ഗ്രാമപഞ്ചായത്തിന്റെ 2024- 25 സാന്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കു കട്ടിലുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. സായ്രാധ നിർവഹിച്ചു.
ജനറൽ വിഭാഗത്തിൽപ്പെട്ട 65 വയസിന് മുകളിലുള്ള വയോജനങ്ങൾക്കാണ് കട്ടിൽവിതരണം നടത്തിയത്. കൂടാതെ 60 വയസ് പൂർത്തിയാകാത്ത ചലനശേഷി നഷ്ടപ്പെട്ടവരോ കിടപ്പുരോഗികളായവർക്കും കട്ടിലുകൾ നൽകി. 24,71,000 രൂപ വകയിരുത്തി 700 കട്ടിലുകളാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അശോകൻ അധ്യക്ഷനായ പരിപാടിയിൽ കെ. അനന്തക്യഷ്ണൻ, കെ. പുഷ്പലത, പി. വാസന്തി, ഉദ്യോഗസ്ഥർ, വയോജനങ്ങൾ എന്നവർ പങ്കെടുത്തു.