x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വ​ര​ക്കേ​ട് വി​ളി​ച്ചു കൂ​വു​മ്പോ​ള്‍ ത​ല​ച്ചോ​ര്‍ ന​ശി​ച്ച ജ​ന​ത​യോ​ട് യ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ പ​റ​ഞ്ഞു കൊ​ടു​ക്ക​ണം: അ​ഖി​ല്‍ മാ​രാ​ര്‍


Published: April 11, 2026 01:00 PM IST | Updated: April 11, 2026 01:00 PM IST

ട്വ​ന്‍റി 20 സ്വ​ത​ന്ത്ര ആ​ശ​യ​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്നും ബി​ജെ​പി​യി​ല്‍ ല​യി​ച്ച​ത​ല്ലെ​ന്നും തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യ അ​ഖി​ല്‍ മാ​രാ​ര്‍. സ്വ​ന്തം ആ​ശ​യ​ത്തി​ല്‍ നി​ന്ന് കൊ​ണ്ട് വി​ക​സ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ ബി​ജെ​പി​യു​ടെ ഭാ​ഗ​മാ​യ​താ​ണെ​ന്ന് അ​ഖി​ല്‍ മാ​രാ​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം അ​ഖി​ല്‍ മാ​രാ​രു​ടെ ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നാ​ലെ അ​ക്കൗ​ണ്ട് തി​രി​ച്ചു കി​ട്ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​റി​പ്പു​മാ​യി അ​ഖി​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ദി വി​രോ​ധം എ​ന്ന ആ​ശ​യ​മാ​ണ് ഇ​ന്ത്യ​യി​ല്‍ ഇ​ന്ത്യ മു​ന്ന​ണി ഉ​ണ്ടാ​വാ​ന്‍ കാ​ര​ണം. താ​ന്‍ ട്വ​ന്‍റി 20യി​ല്‍ ചേ​ര്‍​ന്ന​ത് മ​തേ​ത​ര ബോ​ധ​മു​ള്ള, വി​ക​സ​ന കാ​ഴ്ച​പാ​ടു​ള്ള, കി​ഴ​ക്ക​മ്പ​ല​ത്ത് മി​ക​ച്ച ഭ​ര​ണം സ​മ്മാ​നി​ച്ച, 15000ത്തോ​ളം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന ക്രൈ​സ്ത​വ​നാ​യ സാ​ബു ജേ​ക്ക​ബ് ന​യി​ക്കു​ന്ന ട്വ​ന്‍റി 20യി​ലാ​ണ്.

ആ ​ബോ​ധം ഇ​ല്ലാ​ത്ത​വ​ര്‍ വി​വ​ര​ക്കേ​ട് വി​ളി​ച്ചു കൂ​വു​മ്പോ​ള്‍ ത​ല​ച്ചോ​ര്‍ ന​ശി​ച്ച ജ​ന​ത​യോ​ട് യ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ പ​റ​ഞ്ഞു കൊ​ടു​ക്കു​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​യ​തു കൊ​ണ്ടാ​ണ് എ​ഴു​തു​ന്ന​ത് എ​ന്നാ​ണ് അ​ഖി​ല്‍ മാ​രാ​ര്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഖി​ല്‍ മാ​രാ​രു​ടെ കു​റി​പ്പ്

ഞാ​ന്‍ ട്വ​ന്‍റി 20യി​ല്‍ ചേ​ര്‍​ന്ന​പ്പോ​ള്‍ മു​ത​ല്‍ മ​ത വ​ര്‍​ഗീ​യ​വാ​ദി​ക​ളും ക​മ്മി​ക​ളും എ​നി​ക്കെ​തി​രെ ഇ​റ​ങ്ങി തി​രി​ച്ച​താ​ണ്... ഇ​തി​ല്‍ എ​ത്ര​യോ വ​ര്‍​ഷ​ങ്ങ​ള്‍ ആ​യി ഞാ​ന്‍ കേ​ള്‍​ക്കു​ന്ന ഒ​രു വി​ളി​യാ​ണ് സം​ഘി എ​ന്ന​ത്... സ​ത്യം പ​റ​യു​ന്ന​വ​നെ ഇ​ല്ലാ​താ​ക്കാ​ന്‍ നി​ല​നി​ല്‍​പ്പി​നു വേ​ണ്ടി രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സൃ​ഷ്ടി​ച്ച ഒ​ന്നാ​ണ് ഈ ​ഐ​റ്റം..

ഒ​രാ​ളെ സം​ഘി ആ​ക്കി ചി​ത്രീ​ക​രി​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ 85% പേ​രും എ​തി​ര്‍​ക്കും എ​ന്ന പ്രാ​യോ​ഗി​ക ബു​ദ്ധി മാ​ത്ര​മാ​ണ് ഇ​തി​ന് പി​ന്നി​ല്‍... പ​ക്ഷെ എ​ന്നെ അ​ത്ഭു​ത​പെ​ടു​ത്തു​ന്ന​ത് പു​തു ത​ല​മു​റ​യു​ടെ​യും പ​ഴ​യ ത​ല​മു​റ​യി​ല്‍ പെ​ട്ട ഭൂ​രി​ഭാ​ഗം മ​നു​ഷ്യ​ര്‍​ക്കും എ​ന്താ​ണ് ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി എ​ന്താ​ണ് മു​ന്ന​ണി രാ​ഷ്ട്രീ​യം എ​ന്ന​തി​നെ കു​റി​ച്ച് യാ​തൊ​രു ധാ​ര​ണ​യും ഇ​ല്ല.. ട്വ​ന്‍റി 20 സ്വ​ത​ന്ത്ര ആ​ശ​യം ഉ​ള്ള ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​ണ്.. ആ ​പാ​ര്‍​ട്ടി ബി​ജെ​പി​യി​ല്‍ ല​യി​ച്ച​ത​ല്ല. മ​റി​ച്ചു സ്വ​ന്തം ആ​ശ​യ​ത്തി​ല്‍ നി​ന്ന് കൊ​ണ്ട് വി​ക​സ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ മു​ന്ന​ണി​യി​ല്‍ ഭാ​ഗ​മാ​കും..

ഇ​നി എ​ന്താ​ണ് മു​ന്ന​ണി - ഒ​റ്റ​യ്ക്ക് നി​ന്നാ​ല്‍ അ​ധി​കാ​രം ല​ഭി​ക്കി​ല്ല എ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല ആ​ശ​യ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ഒ​രു പൊ​തു ആ​ശ​യ​ത്തി​ല്‍ എ​ത്തി​യ ശേ​ഷം ഒ​രു​മി​ച്ചു നി​ക്കും.. NDA കേ​ര​ള​ത്തി​ല്‍ മു​ന്നോ​ട്ട് വെ​ച്ച​ത് ജ​ന​ക്ഷേ​മ​വും, വി​ക​സ​ന​വു​മാ​ണ്.. മോ​ദി വി​രോ​ധം എ​ന്ന ഒ​റ്റ ആ​ശ​യം ആ​ണ​ല്ലോ അ്ലെ​ങ്കി​ല്‍ നി​ല നി​ല്‍​പ് എ​ന്ന ഒ​റ്റ ചി​ന്ത ആ​ണ​ല്ലോ ഇ​ന്ത്യ​യി​ല്‍ INDI മു​ന്ന​ണി (A) ഉ​ണ്ടാ​വാ​ന്‍ കാ​ര​ണം.. അ​ല്ലാ​തെ ശി​വ​സേ​ന​യും, സി​പി​എം ഉം ​എ​ല്ലാ​വ​രും ഒ​ന്നി​ച്ച​ത് കോ​ണ്‍​ഗ്ര​സ്സ് ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ന്‍ അ​ല്ല​ല്ലോ.

വി​ക​സ​നം, ക്ഷേ​മ പ​ദ്ധ​തി​ക​ള്‍,സാ​മ്പ​ത്തി​ക ന​യം എ​ന്നീ കാ​ര്യ​ങ്ങ​ളി​ല്‍ ഒ​ന്നി​ക്കു​ക.. മു​ന്ന​ണി ആ​യി തു​ട​രു​മ്പോ​ഴും ഓ​രോ പാ​ര്‍​ട്ടി​ക്കും അ​വ​രു​ടെ ആ​ശ​യ​വും അ​ഭി​പ്രാ​യ​വും ഉ​ണ്ടാ​യി​രി​ക്കും..

സി​പി​എ​മ്മി​ന്‍റെ ന​യ​ങ്ങ​ളെ എ​ത്ര​യോ ത​വ​ണ സി​പി​ഐ വി​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.. കോ​ണ്‍​ഗ്ര​സിന്‍റെ നേ​താ​ക്ക​ള്‍ ചെ​യ്യു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​ന്‍ ലീ​ഗ് നേ​താ​ക്ക​ള്‍ വ​രു​മോ..? ലീ​ഗ് നേ​താ​ക്ക​ളെ മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ സു​ധീ​ര​ന്‍ ഉ​ള്‍​പ്പെ​ടെ എ​ത്ര​യോ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ശ​ക്ത​മാ​യി വി​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട് ഇ​ന്ന​ത് പ​റ്റാ​തെ പോ​കു​ന്ന​ത് വി​മ​ര്‍​ശി​ച്ചി​ട്ട് നി​ല നി​ല്‍​ക്കാ​നു​ള്ള ശേ​ഷി ഇ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ്..

ഭ​ര​ണ​പ​ര​മാ​യ ന​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്തി പൊ​തു അ​ഭി​പ്രാ​യ​ത്തി​ല്‍ എ​ത്തും.. അ​ഖി​ല്‍ മാ​രാ​ര്‍ ചേ​ര്‍​ന്ന​ത് മ​തേ​ത​ര ബോ​ധം ഉ​ള്ള വി​ക​സ​ന കാ​ഴ്ച​പാ​ട് ഉ​ള്ള കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി മി​ക​ച്ച ഭ​ര​ണം സ​മ്മാ​നി​ച്ച, കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ,15000 ത്തോ​ളം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന ക്രൈ​സ്ത​വ​നാ​യ സാ​ബു ജേ​ക്ക​ബ് ന​യി​ക്കു​ന്ന ട്വ​ന്‍റി 20യി​ലാ​ണ്...

ആ ​ബോ​ധം ഇ​ല്ലാ​ത്ത​വ​ന്മാ​ര്‍ അ​വ​രു​ടെ വി​വ​ര​ക്കേ​ട് വി​ളി​ച്ചു കൂ​വു​മ്പോ​ള്‍ ത​ല​ച്ചോ​ര്‍ ന​ശി​ച്ച ജ​ന​ത​യോ​ട് യ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ പ​റ​ഞ്ഞു കൊ​ടു​ക്കു​ക ഉ​ത്ത​ര​വാ​ദി​ത്തം ആ​യ​ത് കൊ​ണ്ട് എ​ഴു​തു​ന്നു എ​ന്ന് മാ​ത്രം..

ഇ​നി ട്വ​ന്‍റി 20യെ ​കി​ഴ​ക്ക​മ്പ​ല​ത്ത് തോ​ല്‍​പ്പി​ക്കാ​ന്‍ ക​മ്മ്യൂ​ണി​സ്‌​റ് പാ​ര്‍​ട്ടി​യും കോ​ണ്‍​ഗ്ര​സും ഒ​ന്നി​ച്ചു സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ച​ത് നാ​ട് ന​ന്നാ​ക്കാ​ന്‍ അ​ല്ല​ലോ... ഇ​ട​ത​നും വ​ല​ത​നും ക​ട്ട് മു​ടി​ച്ചു ക​ടം ക​യ​റി ഇ​ല്ലാ​താ​ക്കി​യ ഒ​രു പ​ഞ്ചാ​യ​ത്തി​നെ കോ​ടി​ക​ള്‍ ബാ​ങ്ക് ബാ​ല​ന്‍​സ് ഉ​ള്ള പ​ഞ്ചാ​യ​ത്ത് ആ​ക്കി മാ​റ്റി​യ​ത് സാ​ബു ജേ​ക്ക​ബി​ന് നാ​ടി​നോ​ടു​ള്ള പ്ര​തി​ബ​ന്ധ​ത കൊ​ണ്ടാ​ണ്.

കാ​ഴ്ച്ച​പ്പാ​ട് ഉ​ള്ള​ത് കൊ​ണ്ടും അ​ഴി​മ​തി ഇ​ല്ലാ​താ​ക്കി​യ​തും കൊ​ണ്ടാ​ണ്.. അ​പ്പോ​ള്‍ ട്വ​ന്‍റി 20യെ ​ഇ​ല്ലാ​താ​ക്കാ​ന്‍ ഒ​ന്നി​ച്ച രാ​ഷ്ട്രീ​യ ന​പും​സ​ക​ങ്ങ​ള്‍ ജ​ന​ത്തെ ച​തി​ച്ച​വ​ര്‍ ആ​ണ്..

പ്രി​യ​പ്പെ​ട്ട​വ​രെ നാ​ട് വി​ക​സി​ക്ക​ണം ന​ല്ല​ത് ഇ​ന്നാ​ട്ടി​ല്‍ ന​ട​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ആ​ണോ നി​ങ്ങ​ള്‍.. ഈ ​ക​പ​ട രാ​ഷ്ട്രീ​യ കോ​മ​ര​ങ്ങ​ളു​ടെ ചെ​യ്തി​ക​ള്‍ മ​ന​സ് മ​ടു​ത്ത​വ​ര്‍ ആ​ണോ നി​ങ്ങ​ള്‍..? ജാ​തി മ​ത ഭേ​ദ​മ​ന്യേ ന​മു​ക്ക് ഒ​രു​മി​ച്ചു നി​ക്കാം.. ട്വ​ന്‍റി 20യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ നി​ല​നി​ര്‍​ത്തി രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ത്തി​നാ​യി മോ​ദി​ജി മു​ന്നോ​ട്ട് വെ​യ്ക്കു​ന്ന വി​ക​സ​ന ഭാ​ര​ത​ത്തി​നാ​യി വി​ക​സ​നം എ​ന്ന ല​ക്ഷ്യ​ത്തെ നേ​ടി എ​ടു​ക്കാ​ന്‍ ന​മു​ക്ക് ഒ​രു​മി​ക്കാം..

Tags : akhil marar malayalam movie election

Recent News

Corehub Up