x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഥ ഇ​ഷ്ട​പ്പെ​ട്ടി​ല്ല, വ​രു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞു, അ​തു​കൊ​ണ്ട് അ​വ​രെ​ന്നെ പ​ട​മാ​ക്കി; പു​ണ്യാ​ള​ൻ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണ​വു​മാ​യി നൈ​ല  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 23, 2026 02:19 PM IST | Updated: November 23, 2026 02:19 PM IST

നൈല ഉഷ

പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി ന​ടി നൈ​ല ഉ​ഷ. ‘പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സ് 2’ തി​ര​ക്ക​ഥ കേ​ട്ട​പ്പോ​ൾ ത​നി​ക്ക് അ​ത്ര ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​രു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ക​ഥാ​പാ​ത്ര​ത്തെ മ​രി​ച്ച​താ​യി കാ​ണി​ച്ച​തെ​ന്നു​മാ​ണ് നൈ​ല പ​റ​ഞ്ഞ​ത്. 

ച​ട​ങ്ങി​നി​ടെ എ​ന്തു​കൊ​ണ്ടാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് നൈ​ല മ​റു​പ​ടി പ​റ​ഞ്ഞു.

‘‘അ​ത് നി​ങ്ങ​ൾ ജ​യേ​ട്ട​നോ​ട് ത​ന്നെ ചോ​ദി​ക്ക്. ജ​യേ​ട്ട​ൻ പ​റ​യും എ​ന്നോ​ട് ചോ​ദി​ക്കേ​ണ്ട, സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നോ​ട് ചോ​ദി​ക്ക്. ‘പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സ് 2’ തി​ര​ക്ക​ഥ ഞാ​ൻ കേ​ട്ടു. എ​നി​ക്ക​ത്ര ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ഞാ​ൻ വ​രു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​രെ​ന്നെ പ​ട​മാ​ക്കി​യ​താ​ണ്.’’

ജ​യ​സൂ​ര്യ​യും നൈ​ല ഉ​ഷ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ‘മാ​യ​ൻ: ചാ​പ്റ്റ​ർ വ​ൺ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ​യാ​ണ് താ​രം മ​ന​സു​തു​റ​ന്ന​ത്. ‘പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി’​ൽ ജോ​യ് താ​ക്കോ​ൽ​ക്കാ​ര​ന്‍റെ ഭാ​ര്യ അ​നു ജോ​യ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നൈ​ല അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ, 2017-ൽ ​പു​റ​ത്തി​റ​ങ്ങി​യ ര​ണ്ടാം ഭാ​ഗ​മാ​യ പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ നൈ​ല​യു​ടെ ക​ഥാ​പാ​ത്ര​മു​ണ്ടാ​യി​രു​ന്നി​ല്ല.

ജ​യ​സൂ​ര്യ​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചും പു​തി​യ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും നൈ​ല വാ​ചാ​ല​യാ​യി.

‘‘മാ​യ​ൻ എ​ന്ന സി​നി​മ​യി​ലേ​ക്ക് ഞാ​ൻ വ​രു​മ്പോ​ൾ എ​ന്‍റെ വ​ലി​യ കം​ഫ​ർ​ട്ട് സോ​ൺ ജ​യേ​ട്ട​ൻ ആ​ണ്. അ​ദ്ദേ​ഹ​മാ​ണ് സി​നി​മ​യി​ലെ എ​ന്‍റെ ആ​ദ്യ​ത്തെ സു​ഹൃ​ത്ത്. ജോ​യും അ​നു​വു​മാ​യി​ട്ട് പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​നു ശേ​ഷം ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണ്. ഇ​തി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് സി​മി എ​ന്നാ​ണ്. ജ​യ​സൂ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്ന മ​ന​സി​ലാ​ക്കു​ന്ന ഒ​രു ഭാ​ര്യ​യാ​യി​ട്ടാ​ണ് ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്.’’

ര​ഞ്ജി​ത്ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത 'പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സ്' 2013-ലാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. 2017ൽ ​സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം റി​ലീ​സി​നെ​ത്തി.

Tags : nyla Usha Punyalan 2 jayasurya nyla cinema movie malayalam

Recent News

Corehub Up