x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപ്സരസ് തൊട്ടരികിൽ... മും​ബൈ​ അ​വാ​ർ​ഡ് നി​ശ​യി​ൽ ഭൂ​മി പെ​ഡ്നേ​ക്ക​ർ അണിഞ്ഞത് നാല് ലക്ഷത്തിന്‍റെ ഗൗൺ

സിനിമ ഡെസ്ക്
Published: June 26, 2026 12:04 PM IST | Updated: June 26, 2026 12:04 PM IST

മും​ബൈ​യി​ലെ അ​വാ​ർ​ഡ് നി​ശ​യി​ൽ വീ​ണ്ടും ഫാ​ഷ​ൻ വി​സ്മ​യ​മാ​യി ബി ടൗൺ സ്വപ്നതാരം ഭൂ​മി പെ​ഡ്നേ​ക്ക​ർ. സ്റ്റൈ​ലി​ഷ് വ​സ്ത്ര​ധാ​ര​ണ​ത്തി​ലൂ​ടെ​യും ഫാ​ഷ​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും റെ​ഡ് കാ​ർ​പെ​റ്റു​ക​ളി​ൽ തി​ള​ങ്ങാ​റു​ള്ള താ​രം ഇ​ത്ത​വ​ണ അ​തി​മ​നോ​ഹ​ര​മാ​യ ഐ​സി ബ്ലൂ ​ഗൗ​ണി​ലാ​ണ് ആരാധകരുടെ മനം കവർന്നത്. റൊ​മാ​നി​യ​ൻ ഡി​സൈ​ന​ർ റി​യ കോ​സ്റ്റ രൂപകൽപ്പന ചെ​യ്ത ലോ​റ​ൻ ഡ്ര​സ് ഇ​ൻ സ്കൈ ​ബ്ലൂ - എ​ന്ന ല​ക്ഷ്വ​റി ഗൗ​ൺ ആ​ണ് ഭൂ​മി ധ​രി​ച്ച​ത്. ഏ​ക​ദേ​ശം 4,11,280 രൂ​പ​യാ​ണ് ഈ ​ആ​ഡം​ബ​ര ഗൗണിന്‍റെ വിപണിമൂല്യം.

ആ​ധു​നി​ക​ത​യും ചാരുതയും ഒരുപോ​ലെ ‌‌ഇഴചേർന്നതായിരുന്നു ഭൂ​മി​യു​ടെ വ​സ്ത്രം. ഹാ​ൽ​ട്ട​ർ നെ​ക്ക്‌​ലൈ​നും മൃ​ദു​വാ​യ ഡ്രേ​പ്പിം​ഗും ചേ​ർ​ന്ന ഗൗ​ണി​ന്‍റെ ഡി​സൈ​ൻ താ​ര​ത്തിന്‍റെ തോ​ള​ഴ​കി​ന് കൂ​ടു​ത​ൽ മനോഹാരിത ന​ൽ​കി. ശ​രീ​ര​വ​ടി​വി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഫി​റ്റ​ഡ് കോ​ർ​സെ​റ്റ് ബോ​ഡി​സും വ​സ്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. കൈ​കൊ​ണ്ട് തു​ന്നി​പ്പി​ടി​പ്പി​ച്ച മു​ത്തു​ക​ളും എം​ബ്രോ​യ്ഡ​റി വ​ർ​ക്കു​ക​ളു​മാ​യി​രു​ന്നു ​ലോ​റ​ൻ ഡ്ര​സിന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. പ്ര​കാ​ശം ത​ട്ടിത്തി​ള​ങ്ങു​ന്ന വി​ധ​ത്തി​ലാ​ണ് ഗൗണിന്‍റെ ​ഡി​സൈ​ൻ.

 

K-Rail Survey

വ​സ്ത്ര​ത്തി​നു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നാ​യി ല​ളി​ത​മാ​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഭൂ​മി തെരഞ്ഞെടുത്തത്. കാ​തു​ക​ളി​ൽ ചെ​റി​യ ക​മ്മ​ലു​ക​ൾ മാ​ത്രം അ​ണി​ഞ്ഞു. ച​ർമ​ത്തി​നു തി​ള​ക്കം ന​ൽ​കു​ന്ന സോ​ഫ്റ്റ് ഗ്ലാം ​മേ​ക്ക​പ്പും തി​ള​ങ്ങു​ന്ന ക​ണ്ണു​ക​ളും ഗ്ലോ​സി ലി​പ്സ്റ്റി​റ്റി​ക്കും ​വ​സ്ത്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ താ​രം തെ​ര​ഞ്ഞെ​ടു​ത്തു.

മു​ടി മു​ഖ​ത്തേ​ക്കു വീ​ണു​കി​ട​ക്കു​ന്ന ഹെയ​ർ​സ്റ്റൈ​ലും അതിമനോഹരമായി. ഇ​തു താ​ര​ത്തി​ന് വി​ന്‍റേജ് ലു​ക്ക് ന​ൽ​കി​യ​തോ​ടൊ​പ്പം വ​സ്ത്ര​ത്തി​ന്‍റെ നെ​ക്ക്‌​ലൈ​ൻ ഭം​ഗി​യാ​യി എ​ടു​ത്തു​കാ​ണി​ക്കു​ന്നതുമായി. റെ​ഡ് കാ​ർ​പെ​റ്റി​ൽ ഭൂമി പെഡ്നേക്കർ എത്തിയപ്പോൾ എല്ലാവരും ക​ണ്ണെ​ടു​ക്കാതെ നോക്കിനിന്നു, അപ്സരസ് തൊട്ടുമുന്പിൽ നിൽക്കും പോലെ..!

Tags : Bhumi Pednekar Bollywood Rhea Costa

Recent News

Corehub Up