x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ, നാ​ട​കം വ​ള​ര​ട്ടെ; കു​റി​പ്പു​മാ​യി ജോ​യ് മാ​ത്യു


Published: February 26, 2026 03:33 PM IST | Updated: February 26, 2026 03:50 PM IST

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ച്ചെന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ജോ​യ് മാ​ത്യു​വും അ​ഖി​ൽ മാ​രാ​റും.

വീ​ണാ ജോ​ർ​ജി​ന്‍റെ പേ​രോ ക​ണ്ണൂ​രി​ലെ സം​ഭ​വ​മോ ഒ​രി​ട​ത്തും ജോ​യ് മാ​ത്യു പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത വേ​ദി​ക​ളി​ലെ അ​ഭി​ന​യം, നാ​ട​കം വ​ള​ര​ട്ടെ തു​ട​ങ്ങി​യ പ്ര​യോ​ഗ​ങ്ങ​ൾ മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള ഒ​ളി​യ​മ്പാ​ണെ​ന്നാ​ണ് സൂ​ച​ന.

‘‘എ​ഐ വ​ന്ന​തോ​ടെ അ​ഭി​നേ​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണ്. എ​ങ്കി​ലും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ് സി​നി​മ​യ്ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ദി​ക​ളി​ലൂ​ടെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ട​ന്നു​വ​രു​ന്ന​ത് നി​ല​വി​ലു​ള്ള​വ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ട് എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. എ​ങ്കി​ലും പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണ്.

മാ​റാ​ത്ത​ത് ഒ​ന്നു​മാ​ത്രം കാ​മ​റ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് മാ​ർ​ക്സ്. എ​ന്നും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം. നാ​ട​കം വ​ള​ര​ട്ടെ!’’ ജോ​യ് മാ​ത്യു​വി​ന്‍റെ വാ​ക്കു​ക​ൾ.

അ​ഖി​ൽ മാ​രാ​രും വീ​ണ ജോ​ർ​ജി​നെ വി​മ​ർ​ശി​ച്ചെ​ത്തി.​ നാ​ളി​തു​വ​രെ ക​ണ്ട മ​ന്ത്രി​മാ​രി​ൽ മോ​ശം എ​ന്ന​ല്ല ഒ​രു മ​ഹാ ദു​ര​ന്ത​മാ​ണ് വീ​ണ ജോ​ർ​ജെ​ന്ന് അ​ഖി​ൽ പ​റ​യു​ന്നു.

‘ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് കേ​ര​ളം നാ​ളി​തു​വ​രെ ക​ണ്ട മ​ന്ത്രി​മാ​രി​ൽ മോ​ശം എ​ന്ന​ല്ല ഒ​രു മ​ഹാ ദു​ര​ന്ത​മാ​ണ് എ​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​ത് പ​ക്ഷ​ത്തി​നു പോ​ലും എ​തി​രാ​ഭി​പ്രാ​യ​മു​ണ്ടാ​വി​ല്ല...​ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​ക്ക് സം​ഭ​വി​ച്ച പി​ഴ​വ് നേ​രി​ട്ട് മ​ന്ത്രി​യെ ബാ​ധി​ക്കി​ല്ല എ​ങ്കി​ലും അ​തി​ന്‍റെ ധാ​ർ​മി​ക​ത മ​ന​സി​ലാ​ക്കി പൊ​തു സ​മൂ​ഹ​ത്തോ​ട് ക്ഷ​മ പ​റ​യാ​ൻ എ​ങ്കി​ലും  വി​വ​രം ല​വ ലേ​ശം ഇ​ല്ലാ​ത്ത ന​ടി (മ​ന്ത്രി) മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു...

അ​തി​ന് പ​ക​രം പ്ര​തി​ഷേ​ധി​ച്ച യു​വ ജ​ന​ങ്ങ​ളോ​ടും മാ​ധ്യ​മങ്ങളോ​ടും ആ​ക്രോ​ശി​ക്കാ​നും കൊ​മ്പ് കോ​ർ​ക്കാ​നും ആ​ണ് ഇ​വ​ർ ശ്ര​മി​ച്ച​ത്..​ഫ​ല​മോ ചെ​യ്യാ​ത്ത തെ​റ്റി​ന്‍റെ പേ​രി​ൽ കു​റെ കെ​എ​സ്‍​യു ഭാ​ര​വാ​ഹി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു... അ​തി​ന്‍റെ പേ​രി​ൽ നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫി​സു​ക​ൾ ത​ല്ലി ത​ക​ർ​ക്കു​ന്നു..​തി​രി​ച്ച​ടി​ക​ൾ ന​ട​ക്കു​ന്നു..​ഒ​രേ സ​മ​യം ഭാ​വി​യി​ൽ നാ​ട് ന​യി​ക്കേ​ണ്ട ഇ​രു ഭാ​ഗ​ത്തേ​യും കു​ട്ടി​ക​ൾ ത​മ്മി​ൽ ത​ല്ലി ചാ​വു​ന്നു..​കു​റെ​യെ​ണ്ണം ജ​യി​ലി​ൽ പോ​കു​ന്നു.. ഇ​വ​രെ ത​മ്മി​ൽ ത​ല്ലി​ച്ച നേ​താ​ക്ക​ന്മാ​ർ ഈ ​വി​ഷ​യം പ​ര​മാ​വ​ധി ആ​ളി ക​ത്തി​ച്ചു മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ നോ​ക്കു​ന്നു...

ഈ​ശ്വ​രാ ആ​രെ​ങ്കി​ലും ആ​രെ​യെ​ങ്കി​ലും ഒ​ന്ന് കൊ​ന്ന് ക​ള​ഞ്ഞി​രു​ന്നെ​ങ്കി​ൽ എ​ന്നാ​യി​രി​ക്കും ഇ​രു വി​ഭാ​ഗ​ത്തെ​യും നേ​താ​ക്ക​ൾ സ്വ​പ്നം കാ​ണു​ന്ന​ത്.. ഇ​പ്പോ​ൾ ഒ​രു ര​ക്ത സാ​ക്ഷി​യെ ആ​ർ​ക്ക് കി​ട്ടി​യാ​ലും ലോ​ട്ട​റി അ​ല്ലേ... ഈ ​നാ​ട് ഈ ​വി​ധം ന​ശി​പ്പി​ച്ച​ത് ഇ​വ​രാ​ണ്.. ദ​യ​വ് ചെ​യ്തു ഇ​ക്കൂ​ട്ട​ർ​ക്ക് ഒ​റ്റ വോ​ട്ട് പോ​ലും കൊ​ടു​ക്ക​രു​ത്.

ഇ​തേ വി​ഷ​യ​ത്തെ നി​യ​മ​പ​ര​മാ​യി കൈ​കാ​ര്യം ചെ​യ്തു മ​ന്ത്രി​യു​ടെ തെ​റ്റു​ക​ൾ പൊ​തു ജ​ന​ത്തി​ന് മു​ന്നി​ൽ ചൂ​ണ്ടി കാ​ണി​ച്ചു അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ പോ​രാ​യി​രു​ന്നോ എ​ന്നൊ​രു ചോ​ദ്യം ന​മ്മ​ൾ ചോ​ദി​ച്ചാ​ൽ...​അ​മ്മ​യാ​ണെ സ​ത്യം സി​നി​മ​യി​ൽ ഭി​ത്തി​യി​ൽ തു​പ്പി വെ​ച്ച ക​ര​മ​ന പ​റ​യു​ന്ന സ​ന്തോ​ഷ​ത്തോ​ടെ ഇ​വ​ർ പ​റ​യും...

അ​തി​ൽ ഒ​രു ത്രി​ല്ലി​ല്ല..​നാ​ട് കു​ട്ടി​ചോ​റാ​ക്ക​ണം.. പാ​ർ​ട്ടി​യു​ടെ അ​ടി​മ​ക​ൾ ത​മ്മി​ൽ ത​ല്ലി ചാ​വ​ണം...​ഞ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ് ഭാ​യ്... ഇ​വി​ടെ ഇ​ങ്ങ​നെ​യാ​ണു ഭാ​യ്.’’ അ​ഖി​ൽ മാ​രാ​ർ കു​റി​ച്ചു.

Tags : joy mathew veena george movie news

Recent News

Corehub Up