x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രി​ക്ക​ലും അ​ങ്ങ​നെ ആ​യി​പ്പോ​കു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല, സി​ബി മ​ല​യി​ലി​നോ​ട് മാ​പ്പ് ചോ​ദി​ച്ച് പേ​ളി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 28, 2026 12:49 PM IST | Updated: July 28, 2026 12:49 PM IST

പേളി മാണി, സിബി മലയിൽ

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റി​ട്ട​തി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​വ​താ​ര​ക​യും ഇ​ൻ​ഫ്ളു​വ​ൻ​സ​റു​മാ​യ പേ​ളി മാ​ണി.

സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി പേ​ളി എ​ത്തി​യ​ത്. താ​ൻ ഉ​ദ്ദേ​ശി​ച്ച​ത് തെ​റ്റാ​യ രീ​തി​യി​ലാ​ണ് പ​ല​രും വ്യാ​ഖ്യാ​നി​ച്ച​തെ​ന്ന് പേ​ളി പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും സു​ര​ക്ഷ​യെ​ക്കു​റി​ച്ചോ​ർ​ത്ത് താ​ൻ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​തെ​ന്ന് പേ​ളി പ​റ​യു​ന്നു.

"പ​തി​വി​ല്ലാ​ത്ത ഒ​രു വി​ഡി​യോ​യു​മാ​യി​ട്ടാ​ണ് ഞാ​ൻ ഇ​ന്ന് നി​ങ്ങ​ളു​ടെ മു​ന്നി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ഞാ​ൻ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ലെ​ന്ന് തോ​ന്നു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ഇ​ത് ചെ​യ്യേ​ണ്ട​ത് വ​ള​രെ ആ​വ​ശ്യ​മാ​ണ്. കാ​ര​ണം, നി​ങ്ങ​ളി​ൽ പ​ല​രെ​യും ഞാ​ൻ എ​ന്‍റെ വാ​ക്കു​ക​ൾ കൊ​ണ്ടും അ​ടു​ത്തി​ടെ പ​ങ്കു​വ​ച്ച കു​റി​പ്പി​ലെ കാ​ര്യ​ങ്ങ​ൾ കൊ​ണ്ടും വേ​ദ​നി​പ്പി​ച്ചു. എ​ന്നെ ഇ​വി​ടം വ​രെ എ​ത്തി​ച്ച​ത് നി​ങ്ങ​ളാ​യ​തു​കൊ​ണ്ട് എ​നി​ക്ക​ത് വ്യ​ക്ത​മാ​ക്കി​യേ തീ​രൂ. നി​ങ്ങ​ളെ ആ​രെ​യും വേ​ദ​നി​പ്പി​ക്ക​രു​ത് എ​ന്ന​ത് എ​ന്‍റെ ആ​ഗ്ര​ഹ​മാ​ണ്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് നീ​റ്റ് പ​രീ​ക്ഷാ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നു കൊ​ണ്ടി​രു​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ഞാ​ൻ ഒ​രു കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു. അ​തി​നു മു​ൻ​പ് ത​ന്നെ 'പേ​ളി ഇ​തി​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യ​ണം' എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​നി​ക്ക് ധാ​രാ​ളം സ​ന്ദേ​ശ​ങ്ങ​ൾ വ​ന്നി​രു​ന്നു. തു​ട​ർ​ന്നു വ​ന്ന വാ​ർ​ത്ത​ക​ളും റീ​ലു​ക​ളും ക​ണ്ട ശേ​ഷം എ​നി​ക്ക് മ​ന​സി​ലാ​യ കാ​ര്യ​ങ്ങ​ൾ ഞാ​ൻ നോ​ട്ട്പാ​ഡി​ൽ എ​ഴു​തി പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഞാ​ൻ അ​ന്ന് എ​ഴു​തി​യ കു​റി​പ്പി​ന്‍റെ മ​ല​യാ​ളം ഇ​താ​ണ്. 'ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​യി​രു​ന്നു. അ​ത് ന​മ്മ​ളെ എ​ല്ലാ​വ​രെ​യും ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. ന​മ്മു​ടെ രാ​ജ്യ​ത്തെ യു​വ​ത​ല​മു​റ​യു​ടെ ശ​ക്തി​യും ഐ​ക്യ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് ന​മ്മ​ൾ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം എ​ല്ലാ​വ​രും പ​രി​ക്കേ​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഞാ​ൻ ക​ണ്ട​ത്.

അ​ത് ക​ണ്ട​പ്പോ​ൾ ദ​യ​വാ​യി ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്ക​രു​തെ​ന്നും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നും എ​ന്‍റെ മ​ന​സി​ൽ തോ​ന്നി. സ്വ​ന്തം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ ത​ക്ക​വ​ണ്ണം വ​ലി​യൊ​രു ല​ക്ഷ്യ​വു​മി​ല്ല.

എ​ന്നാ​ൽ എ​ല്ലാ​വ​രും സ​മ​രം നി​ർ​ത്തി വീ​ട്ടി​ൽ പോ​ക​ണം എ​ന്ന​ല്ല ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​ത്. അ​ത് പ​റ​യാ​ൻ ഞാ​ൻ ആ​രു​മ​ല്ല. എ​ന്‍റെ മ​ന​സി​ൽ തോ​ന്നി​യ വി​ഷ​മം മാ​ത്ര​മാ​ണ് ഞാ​ൻ പ​ങ്കു​വ​ച്ച​ത്. ഓ​രോ വി​ദ്യാ​ർ​ഥി​യും ആ​രു​ടെ​യൊ​ക്കെ​യോ കു​ഞ്ഞാ​ണ്, സ്വ​പ്ന​മാ​ണ്. ന​മ്മു​ടെ കു​ട്ടി​ക​ൾ അ​ർ​ഹി​ക്കു​ന്ന​ത് സു​താ​ര്യ​വും നീ​തി​യു​ക്ത​വു​മാ​യ ഒ​രു വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​മാ​ണ്. വി​ജ​യി​ക്കാ​ൻ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും തു​ല്യ അ​വ​സ​രം ല​ഭി​ക്ക​ണം. സ​മാ​ധാ​ന​പ​ര​മാ​യി കാ​ര്യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം വേ​ണം.

അ​തോ​ടൊ​പ്പം ത​ന്നെ, ഇ​ത്ര​യും വ​ലി​യൊ​രു കാ​ര്യം ന​ട​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം മ​റ്റൊ​ന്നു​കൊ​ണ്ടും മ​റ​യ്ക്ക​പ്പെ​ട​രു​ത് എ​ന്നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. കു​റെ ആ​ളു​ക​ൾ കൂ​ടു​മ്പോ​ൾ പ്ര​ധാ​ന വി​ഷ​യം വ​ഴി​തി​രി​ഞ്ഞു പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ശ്ര​ദ്ധ എ​പ്പോ​ഴും വി​ദ്യാ​ർ​ഥി​ക​ളി​ലും അ​വ​രു​ടെ ഭാ​വി​യി​ലും ത​ന്നെ​യാ​യി​രി​ക്ക​ണം.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യാ​ണ് ഞാ​ൻ പി​ന്തു​ണ​യ്ക്കു​ന്ന​ത്; അ​ക്ര​മം എ​വി​ടെ നി​ന്നാ​യാ​ലും അ​തി​നെ ഞാ​ൻ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ, ധൈ​ര്യ​ത്തോ​ടും ക​രു​ണ​യോ​ടും കൂ​ടി മാ​റ്റ​ത്തി​ന് വേ​ണ്ടി പോ​രാ​ടി​യ ഒ​രു ത​ല​മു​റ​യാ​യി ന​മ്മ​ൾ ഓ​ർ​ക്ക​പ്പെ​ട​ണം. അ​വി​ടെ വേ​ദ​ന​യോ, ഭ​യ​മോ, വേ​ർ​തി​രി​വു​ക​ളോ ഉ​ണ്ടാ​ക​രു​ത്.

എ​ന്‍റെ അ​ഭി​പ്രാ​യം ചോ​ദി​ച്ച​വ​രോ​ട്: ചി​ല​ർ എ​ന്നെ സം​സാ​രി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു, മ​റ്റു ചി​ല​ർ എ​ന്തു​കൊ​ണ്ട് മി​ണ്ടാ​തി​രി​ക്കു​ന്നു എ​ന്ന് ചോ​ദി​ച്ചു. ര​ണ്ടു കൂ​ട്ട​രെ​യും ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ വേ​ണം സം​സാ​രി​ക്കാ​ൻ. എ​ല്ലാ​വ​രും എ​ന്നോ​ട് യോ​ജി​ക്ക​ണം എ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഇ​ത് എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ട് മാ​ത്ര​മാ​ണ്. തി​ക​ഞ്ഞ സ​ത്യ​സ​ന്ധ​ത​യോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യു​മാ​ണ് ഞാ​ൻ ഇ​ത് പ​ങ്കു​വ​യ്ക്കു​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷി​ത​ത്വ​ത്തി​നും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി ഞാ​ൻ പ്രാ​ർ​ത്ഥി​ക്കു​ന്നു.

നാ​ളെ പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യാ​ണെ​ങ്കി​ൽ, പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും എ​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ തി​രു​ത്താ​നും ഞാ​ൻ മ​ടി​ക്കി​ല്ല. അ​തി​നെ ഞാ​ൻ ബ​ല​ഹീ​ന​ത​യാ​യി​ട്ട​ല്ല, വ​ള​ർ​ച്ച​യാ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​യു​മാ​ണ് കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ട് എ​ന്‍റെ അ​ഭി​പ്രാ​യ​മ​ട​ക്കം ആ​രു​ടെ​യും വാ​ദ​ങ്ങ​ളെ അ​ന്തി​മ സ​ത്യ​മാ​യി കാ​ണ​രു​ത്. സ്വ​ന്ത​മാ​യി ചി​ന്തി​ക്കു​ക, ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക. സ്വ​യം ചി​ന്തി​ക്കു​ന്ന, അ​റി​വു​ള്ള ഒ​രു ജ​ന​ത​യാ​ണ് ശ​ക്ത​മാ​യ ഒ​രു രാ​ജ്യ​ത്തെ നി​ർ​മി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​വും സ​മാ​ധാ​ന​വും നേ​രു​ന്നു.’

ഈ ​കു​റി​പ്പ് ഇ​ട്ട ശേ​ഷം ഞാ​ൻ സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ക്കാ​ത്ത വ്യാ​ഖ്യാ​ന​ങ്ങ​ളാ​ണ് അ​തി​നു താ​ഴെ വ​ന്ന​ത്. 'വീ​ട്ടി​ൽ പോ​കൂ' എ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​ത് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഓ​ർ​ത്ത് മാ​ത്ര​മാ​ണ്. അ​ല്ലാ​തെ സ​മ​രം നി​ർ​ത്തി​പ്പോ​കാ​ന​ല്ല. 

എ​നി​ക്ക് ധാ​രാ​ളം ഇ​ൻ​സ്റ്റാ​ഗ്രാം സ​ന്ദേ​ശ​ങ്ങ​ളി​ൽ ഒ​രു പോ​സ്റ്റ് മാ​ത്രം പ​ല​രും എ​നി​ക്ക് അ​യ​ച്ചു ത​രാ​ൻ തു​ട​ങ്ങി. 'ഒ​രാ​ൾ പേ​ളി​യു​ടെ കു​റി​പ്പി​നെ​ക്കു​റി​ച്ച് ഇ​ത്ര​യും വ​ലി​യൊ​രു വി​പ​രീ​ത വ്യാ​ഖ്യാ​നം ന​ൽ​കി​യി​ട്ടു​ണ്ട്' എ​ന്ന് പ​റ​ഞ്ഞാ​ണ് അ​ത് അ​യ​ച്ച​ത്. ഞാ​ൻ ആ ​പോ​സ്റ്റ് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് വ​ലി​യ വി​ഷ​മ​മാ​യി, ഞാ​ൻ ഏ​റെ സ​ങ്ക​ട​പ്പെ​ട്ടു. കാ​ര​ണം, ഞാ​ൻ എ​ഴു​താ​ത്ത ഒ​രു കാ​ര്യം എ​ത്ര മോ​ശ​മാ​യ രീ​തി​യി​ലാ​ണ് അ​തി​ൽ വ്യാ​ഖ്യാ​നി​ച്ചി​രി​ക്കു​ന്ന​ത്!

അ​തി​ൽ എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ച്ച ഒ​രു വ​രി ഉ​ണ്ടാ​യി​രു​ന്നു. ഞാ​ൻ ആ​രെ​യും വി​ഷ​മി​പ്പി​ക്കാ​ൻ വേ​ണ്ടി​യ​ല്ല ഈ ​വീ​ഡി​യോ ചെ​യ്യു​ന്ന​ത്, എ​ങ്കി​ലും എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ച്ച കാ​ര്യം എ​ന്താ​ണെ​ന്ന് വെ​ച്ചാ​ൽ, എ​ന്‍റെ കു​റി​പ്പ് ‘സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ക​ല്ല​റ​യി​ൽ തു​പ്പു​ന്ന​തി​ന് തു​ല്യ​മാ​ണ്’ എ​ന്ന് അ​വ​ർ എ​ഴു​തി​വ​ച്ചി​രു​ന്നു. സ​ത്യ​മാ​യി​ട്ടും അ​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് ഭ​യ​ങ്ക​ര​മാ​യി മ​ന​സ്സി​ൽ ത​ട്ടി. ഞാ​ൻ വ​ള​രെ സ​ത്യ​സ​ന്ധ​മാ​യി, എ​ന്‍റെ ഉ​ള്ളി​ൽ ത​ട്ടി എ​ഴു​തി​യ ഒ​രു കാ​ര്യ​ത്തെ ഇ​ത്ര​യും നെ​ഗ​റ്റീ​വാ​യി വ്യാ​ഖ്യാ​നി​ച്ച​പ്പോ​ൾ എ​നി​ക്ക് സ​ഹി​ക്കാ​ൻ പ​റ്റി​യി​ല്ല.  ആ​ദ്യം ഞാ​ൻ വി​ചാ​രി​ച്ചു, 'സാ​ര​മി​ല്ല, പ്ര​തി​ക​രി​ക്കേ​ണ്ട, വി​ട്ടു​ക​ള​യാം' എ​ന്ന്. എ​ന്നാ​ൽ ഇ​തേ കാ​ര്യ​ങ്ങ​ൾ എ​ന്‍റെ പോ​സ്റ്റി​ന്‍റെ ക​മ​ന്‍റു​ക​ളി​ലും വ​രാ​ൻ തു​ട​ങ്ങി. 

‘നീ ​അ​വ​രെ നോ​ക്കി തു​പ്പു​ക​യാ​ണ്’ എ​ന്ന രീ​തി​യി​ലൊ​ക്കെ മോ​ശം ക​മ​ന്‍റു​ക​ൾ വ​ന്ന​പ്പോ​ൾ എ​നി​ക്ക് താ​ങ്ങാ​നാ​യി​ല്ല. രാ​ത്രി ഒ​രു 11 മ​ണി​യാ​യ​പ്പോ​ഴേ​ക്കും എ​നി​ക്ക് അ​ത് സ​ഹി​ക്കാ​ൻ പ​റ്റി​യി​ല്ല, ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചേ പ​റ്റൂ എ​ന്ന് തോ​ന്നി. എ​നി​ക്ക് ദേ​ഷ്യ​വും വ​ന്നു. ഞാ​നും ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണ​ല്ലോ, അ​തു​കൊ​ണ്ട് എ​നി​ക്കും വി​ഷ​മ​മാ​യി.

അ​ങ്ങ​നെ ഇ​തി​നൊ​രു വ്യ​ക്ത​ത വ​രു​ത്ത​ണം എ​ന്ന് ക​രു​തി ഞാ​ൻ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​രു സ്റ്റോ​റി എ​ഴു​തി​യി​ട്ടു. ആ ​സ്റ്റോ​റി​യാ​ണ് പി​ന്നീ​ട് വി​വാ​ദ​മാ​യ​ത്. എ​ന്നാ​ൽ കു​റ​ച്ചു നി​മി​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം (ഒ​രു 15-20 മി​നി​റ്റി​നു​ള്ളി​ൽ) ഞാ​ൻ ആ ​സ്റ്റോ​റി ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കാ​ര​ണം, അ​തി​ൽ ഞാ​ൻ എ​ഴു​തി​യ ഒ​രു കാ​ര്യം വ​ലി​യൊ​രു തെ​റ്റാ​യി​രു​ന്നു എ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. അ​തി​നോ​ട് എ​നി​ക്ക് ത​ന്നെ യോ​ജി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ത് ഡി​ലീ​റ്റ് ചെ​യ്തെ​ങ്കി​ലും അ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​മെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. ആ ​സ്റ്റോ​റി​യി​ൽ ഞാ​ൻ ആ ​പോ​സ്റ്റ് ഇ​ട്ട വ്യ​ക്തി​യെ ‘പ​രാ​ജ​യ​പ്പെ​ട്ട ച​ല​ച്ചി​ത്ര​കാ​ര​ൻ’  (Failed filmmaker) എ​ന്ന് വി​ളി​ച്ചി​രു​ന്നു. അ​ത് വ​ള​രെ വ​ലി​യൊ​രു തെ​റ്റാ​ണ്. ന​മ്മ​ൾ ആ​രെ​യും അ​ങ്ങ​നെ വി​ളി​ക്കാ​ൻ പാ​ടി​ല്ല. ഒ​രാ​ളെ 'പ​രാ​ജ​യ​പ്പെ​ട്ട​വ​ൻ' എ​ന്ന് വി​ളി​ക്കാ​ൻ ന​മ്മ​ൾ ആ​രു​മ​ല്ല.

അ​ങ്ങ​നെ​യ​ല്ല എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്നെ വ​ള​ർ​ത്തി​യ​ത്. അ​ത് എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വ​ലി​യൊ​രു തെ​റ്റാ​ണ്. അ​ങ്ങ​നെ വി​ളി​ച്ച​തി​ന് അ​ദ്ദേ​ഹ​ത്തി​നോ​ട് ഈ ​അ​വ​സ​ര​ത്തി​ൽ ഞാ​ൻ ഹൃ​ദ​യം തു​റ​ന്ന് മാ​പ്പ് ചോ​ദി​ക്കു​ന്നു. ​ഞാ​ൻ അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. എ​ന്‍റെ വാ​ക്കു​ക​ൾ അ​ദ്ദേ​ഹ​ത്തെ വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഞാ​ൻ മാ​പ്പ് ചോ​ദി​ക്കു​ന്നു.

പി​ന്നെ എ​നി​ക്ക് വ്യ​ക്ത​മാ​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യം, ഞാ​ൻ ആ ​സ്റ്റോ​റി പ​ങ്കു​വ​ച്ച സ​മ​യ​ത്ത് അ​ദ്ദേ​ഹം വേ​റൊ​രു സ്റ്റോ​റി​യി​ട്ട് പ​റ​യു​ക​യു​ണ്ടാ​യി, ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​നെ​യാ​ണ് പ​റ​യു​ന്ന​ത് എ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ൻ ന​മ്മ​ൾ എ​ല്ലാ​വ​രും ഏ​റെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന, മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ ശ്രീ ​സി​ബി മ​ല​യി​ൽ സാ​റാ​ണ്. ഞാ​ൻ സി​ബി മ​ല​യി​ൽ സാ​റി​ന്‍റെ വ​ള​രെ വ​ലി​യൊ​രു ആ​രാ​ധി​ക​യാ​ണ്.

ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ എ​ല്ലാ​വ​രും ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ വ​ലി​യ ആ​രാ​ധ​ക​രാ​ണ്. എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ച്ച​ത് ഈ ​ഒ​രു കാ​ര്യ​മാ​ണ്. കാ​ര​ണം, ഞാ​ൻ സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ക്കാ​ത്ത ഒ​രു രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്ക​പ്പെ​ട്ട​ത്.

അ​ത് കേ​ട്ട​പ്പോ​ൾ എ​നി​ക്ക് എ​ന്തു ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ന്യൂ​സ് ചാ​ന​ലു​ക​ൾ പോ​ലും അ​ത് വാ​ർ​ത്ത​യാ​ക്കി മാ​റ്റാ​ൻ തു​ട​ങ്ങി. അ​ത് എ​നി​ക്ക് വ്യ​ക്ത​മാ​ക്കി​യേ പ​റ്റൂ. എ​ന്നെ​ക്കു​റി​ച്ച് തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ എ​ഴു​തി​യ ആ ​വ്യ​ക്തി​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഞാ​ൻ ആ ​സ്റ്റോ​റി ഇ​ട്ട​ത്. പ​ക്ഷേ അ​തി​ലേ​ക്ക് സി​ബി മ​ല​യി​ൽ സാ​റി​ന്‍റെ പേ​ര് എ​ങ്ങ​നെ വ​ന്നു​വെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ഴും മ​ന​സി​ലാ​കു​ന്നി​ല്ല! ഇ​ത് ഞാ​ൻ എ​ങ്ങ​നെ തി​രു​ത്തും എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ന്തെ​ങ്കി​ലും പോ​സ്റ്റ് ചെ​യ്താ​ൽ അ​ത് വീ​ണ്ടും പ്ര​ശ്ന​മാ​കു​മോ എ​ന്ന് പേ​ടി​ച്ച് ഞാ​ൻ ഇ​നി ഒ​ന്നും പോ​സ്റ്റ് ചെ​യ്യേ​ണ്ട​തി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ചു. അ​തു​കൊ​ണ്ട് ഞാ​ൻ കു​റ​ച്ചു​നാ​ൾ മി​ണ്ടാ​തി​രു​ന്നു.

പ​ക്ഷേ, ഈ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​ങ്ങ​നെ കൂ​ടു​ക്കൂ​ടി വ​ന്ന​തു​കൊ​ണ്ടാ​ണ് സ​ത്യം നി​ങ്ങ​ളെ അ​റി​യി​ക്കാ​ൻ വേ​ണ്ടി മാ​ത്രം ഞാ​ൻ ഈ ​വീ​ഡി​യോ ചെ​യ്യു​ന്ന​ത്. ഞാ​ൻ ഒ​രി​ക്ക​ലും സി​ബി മ​ല​യി​ൽ സാ​റി​നെ​ക്കു​റി​ച്ച് അ​ങ്ങ​നെ മോ​ശ​മാ​യി പ​റ​യി​ല്ല. കാ​ര​ണം, മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം എ​ന്ന കാ​ര്യം ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യൊ​രു ഫാ​നാ​ണ്. സ​ർ, അ​ങ്ങ് ഇ​ത് കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ, ഐ ​ല​വ് യു ​സ​ർ,  ഞാ​ൻ അ​ങ്ങ​യു​ടെ വ​ലി​യൊ​രു ആ​രാ​ധി​ക​യാ​ണ്.

അ​തു​പോ​ലെ, ഞാ​ൻ ഉ​പ​യോ​ഗി​ച്ച നി​റ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു പ്ര​ത്യേ​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ആ​ളാ​ണെ​ന്ന് ആ​രോ​പി​ച്ച​പ്പോ​ൾ 'എ​നി​ക്ക് കാ​വി നി​റം ഇ​ഷ്ട​മാ​ണ്, അ​ത് ന​മ്മു​ടെ ദേ​ശീ​യ പ​താ​ക​യി​ലു​മു​ണ്ട്' എ​ന്ന് ഞാ​ൻ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. എ​നി​ക്ക് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. എ​ല്ലാ​വ​രും എ​നി​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​രാ​ണ്.

ഞാ​ൻ ഈ ​വീ​ഡി​യോ ഇ​ടു​മ്പോ​ൾ നി​ങ്ങ​ളെ​ല്ലാ​വ​രും എ​ന്നെ വി​മ​ർ​ശി​ക്കു​ന്ന​ത് നി​ർ​ത്ത​ണം എ​ന്ന് ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. നി​ങ്ങ​ൾ എ​ന്നെ തീ​ർ​ച്ച​യാ​യും വി​മ​ർ​ശി​ക്ക​ണം. കാ​ര​ണം, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു പൊ​തു ഇ​ട​മാ​ണ്.

ഞാ​ൻ ആ​ദ്യ​മാ​യി അ​വ​താ​ര​ക​യാ​യി ക​രി​യ​ർ തു​ട​ങ്ങു​ന്ന സ​മ​യ​ത്ത്, അ​താ​യ​ത് 'ടേ​സ്റ്റ് ഓ​ഫ് കേ​ര​ള' എ​ന്ന പ​രി​പാ​ടി​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ദി​വ​സം, രാ​വി​ലെ അ​ഞ്ചു​മ​ണി​ക്ക് റെ​ഡി​യാ​യി സൂ​ര്യോ​ദ​യ​വും നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ഡാ​ഡി യാ​ത്ര​യാ​ക്കാ​ൻ വേ​ണ്ടി ബാ​ഗൊ​ക്കെ​യാ​യി വ​ന്ന് എ​ന്‍റെ അ​ടു​ത്തു വ​ന്നു പ​റ​ഞ്ഞു: "പേ​ളി, നീ ​ഇ​നി ഒ​രു പൊ​തു സ്വ​ത്താ​ണ്. ഇ​നി നി​ന്നെ ര​ക്ഷി​ക്കാ​ൻ എ​നി​ക്ക് എ​പ്പോ​ഴും വ​രാ​ൻ പ​റ്റി​ല്ല. സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടാ​യാ​ൽ വേ​ണ​മെ​ങ്കി​ൽ എ​നി​ക്ക് വ​ന്ന് അ​ധ്യാ​പ​ക​രോ​ട് സം​സാ​രി​ക്കു​ക​യോ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യോ ചെ​യ്യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി നീ ​ഒ​രു പൊ​തു​സ്വ​ത്താ​ണ്. നീ ​എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ത്തി​ൽ പോ​യി ചാ​ടി​യാ​ൽ അ​ത് നീ ​ത​ന്നെ നേ​രി​ടേ​ണ്ടി വ​രും. അ​ന്ന് ഡാ​ഡി പ​റ​ഞ്ഞ​തി​ന്‍റ​എ അ​ർ​ത്ഥം എ​നി​ക്ക് അ​ത്ര വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​ന്ന് ഞാ​ൻ അ​ത് തി​രി​ച്ച​റി​യു​ന്നു. എ​നി​ക്ക് വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ഞാ​ൻ പ​റ​യു​ന്ന ഓ​രോ വാ​ക്കി​നും ഞാ​ൻ ചെ​യ്യു​ന്ന ഓ​രോ പ്ര​വ​ർ​ത്തി​ക്കും വ​ലി​യ മൂ​ല്യ​മു​ണ്ട്, അ​തി​ന് വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ഉ​ണ്ടാ​കാം.

അ​തു​കൊ​ണ്ട് ഇ​പ്പോ​ൾ ഞാ​ൻ അ​ത് മ​ന​സ്സി​ലാ​ക്കു​ന്നു. ഒ​രു മി​ക​ച്ച മ​നു​ഷ്യ​നാ​കാ​ൻ ഞാ​ൻ ശ്ര​മി​ക്കും. ഒ​രു മ​നു​ഷ്യ​നാ​യ​തു​കൊ​ണ്ട് ത​ന്നെ എ​ന്‍റെ ഉ​ള്ളി​ലും കു​റെ കു​റ​വു​ക​ളും നെ​ഗ​റ്റീ​വു​ക​ളും ഉ​ണ്ട്, അ​വ​യെ​ല്ലാം ഞാ​ൻ തി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഞാ​ൻ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന് നി​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​മെ​ന്ന് ക​രു​തു​ന്നു. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും ന​ന്മ​യ്ക്കൊ​പ്പ​മാ​ണ് ഞാ​ൻ നി​ല​കൊ​ള്ളു​ന്ന​ത്. എ​ല്ലാ​വ​രും ന​ന്നാ​യി വ​ര​ണ​മെ​ന്നും എ​ല്ലാ​വ​ർ​ക്കും ന​ല്ല​ത് മാ​ത്രം സം​ഭ​വി​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് നി​ങ്ങ​ളെ​പ്പോ​ലെ ഞാ​നും. എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും തെ​റ്റു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ എ​ന്‍റെ ആ ​പോ​സ്റ്റ് വാ​യി​ച്ചി​ട്ട് ആ​ർ​ക്കെ​ങ്കി​ലും ഇ​പ്പോ​ഴും വി​ഷ​മ​മു​ണ്ടെ​ങ്കി​ൽ ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു. ഞാ​ൻ അ​ത് തി​രു​ത്തി​ക്കൊ​ള്ളാം.

എ​ന്താ​യാ​ലും എ​ന്നെ കേ​ട്ട​തി​ന് ഒ​രു​പാ​ട് ന​ന്ദി. നി​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട സ​മ​യം എ​നി​ക്ക് വേ​ണ്ടി ചെ​ല​വ​ഴി​ച്ച​തി​ന് ഒ​രു​പാ​ട് ന​ന്ദി, എ​ല്ലാ​വ​രോ​ടും എ​നി​ക്ക് ഒ​ത്തി​രി സ്നേ​ഹ​മു​ണ്ട്. നി​ങ്ങ​ൾ എ​ന്നെ തു​ട​ർ​ന്നും വി​മ​ർ​ശി​ക്ക​ണം. ഞാ​ൻ മാ​റും, എ​ന്നെ​ത്ത​ന്നെ തി​രു​ത്തും. വ​ള​രെ ന​ന്ദി! ഈ ​വീ​ഡി​യോ ലൈ​ക്ക് ചെ​യ്യാ​നും ഷെ​യ​ർ ചെ​യ്യാ​നും സ​ബ്സ്ക്രൈ​ബ് ചെ​യ്യാ​നും മ​റ​ക്ക​രു​ത്. ക​മ​ന്‍റ് സെ​ക്ഷ​ൻ ഞാ​ൻ ഓ​പ്പ​ൺ ആ​ക്കു​ക​യാ​ണ്, നി​ങ്ങ​ൾ​ക്ക് എ​ന്നെ വി​മ​ർ​ശി​ക്കാം. എ​ന്നാ​ൽ ഞാ​നും നി​ങ്ങ​ളെ​പ്പോ​ലെ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണെ​ന്ന് ഓ​ർ​ക്കു​ക. എ​ല്ലാ​വ​ർ​ക്കും ഒ​ത്തി​രി സ്നേ​ഹം! സോ​ഷ്യ​ൽ മീ​ഡി​യ വ​ള​രെ വ​ലി​യൊ​രു ഇ​ട​മാ​ണ്, അ​വി​ടെ ന​മ്മ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും പ​ര​സ്പ​രം സ്നേ​ഹ​ത്തോ​ടെ​യും ക​രു​ണ​യോ​ടെ​യും പെ​രു​മാ​റാം. എ​ല്ലാ​വ​ർ​ക്കും ഒ​ത്തി​രി സ്നേ​ഹം!"

 

 

 

Tags : Pearle Maaney Sibi Malayil apologizes

Recent News

Corehub Up