ചിത്രത്തിന്റെ ടീസറിൽ നിന്നും
‘പ്രേമലു’വിന്റെ ഹിന്ദി റീമേക്ക് ടീസർ എത്തി. ‘പ്രേം കീടാണു’ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ വീർ പഹാരിയ, ആഫിയ സയിദ്, അപർശക്തി ഖുറാന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ‘പ്രേമലു’വിന്റെ അതേ കഥയല്ല ഹിന്ദിയിൽ എത്തുമ്പോൾ ഒരുക്കിയിരിക്കുന്നത്.
കഥയിൽനിന്നുള്ള പ്രധാന ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ഒരുക്കിയ റീമേക്ക് ആണിത്. പുതിയ നിർമാണ കമ്പനിയായ അവനിക ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അപൂർവ് സിംഗ് കർക്കിയാണ് സംവിധാനം ചെയ്യുന്നത്.
‘സിർഫ് ഏക് ബന്ദാ കാഫി ഹൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അപൂർവ് സിങ് കർക്കി. ഭാവന സ്റ്റുഡിയോസ് നിർമാണ പങ്കാളികളാണ്.
‘പ്രേമലു’വിൽ ഐടി കമ്പനിയിലെ സുഹൃദ്ബന്ധം ഹിന്ദിയിലെത്തുമ്പോള് കോളജ് സൗഹൃദമാകുന്നു. കോളജ് പശ്ചാത്തലമാക്കിയുള്ള റൊമാന്റിക് കോമഡി എന്റർടെയ്നർ ആകുംപ്രേം കീടാണു.
ചിത്രം ഒക്ടോബർ രണ്ടിനു തിയറ്ററുകളിലെത്തും. ഈ സിനിമ റിലീസ് ചെയ്യുന്ന സമയം വരെ ഹോട്ട്സ്റ്റാറിൽ നിന്നും ‘പ്രേമലു’ സിനിമ നീക്കം ചെയ്തു വച്ചിരിക്കുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
Tags : Prem Keetanu Veer Aparshakti Aafiya Nikhil Rakesh B Apoorv