2026 ഫിഫ ലോകകപ്പിന് ആവേശം പകരാൻ ഔദ്യോഗിക ഗാനവുമായി പോപ്പ് താരം ഷക്കീറ വീണ്ടും.
നൈജീരിയൻ ഗായകൻ ബേണ ബോയിയുമായി ചേർന്നാണ് ഷക്കീറ ഇത്തവണ ലോകകപ്പ് ഗാനം ഒരുക്കിയത്. ദായ് ദായ്- എന്നു പേരിട്ടിരിക്കുന്ന ഗാനം മേയ് 14-ന് റിലീസ് ചെയ്യും. ലോകപ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ നിന്നുള്ള ഗാനത്തിന്റെ ടീസർ ഷക്കീറ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. ടീസർ വൻ ആഘോഷമാക്കി മാറ്റിയിരിക്കുകായണ് ഫുട്ബോൾ-സംഗീത പ്രേമികൾ.
2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ വക്കാ വക്കാ- എന്ന സൂപ്പർഹിറ്റ് ഗാനത്തിനുശേഷം ഷക്കീറ പാടുന്ന ലോകകപ്പ് ഗാനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആഫ്രിക്കൻ സംഗീതത്തിന്റെ ചടുലതയും ആഗോള പോപ്പ് സംഗീതവും കോർത്തിണക്കിയാണ് ദായ് ദായ്- ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ ആരാധകർക്ക് ഗാലറികളിൽ പാടി ആഘോഷിക്കാൻ കഴിയുന്ന സ്റ്റേഡിയം-സ്റ്റൈൽ കോറസ് ആണ് ഗാനത്തിന്റെ പ്രധാന ആകർഷണം.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിന് മുന്നോടിയായി പുറത്തിറങ്ങുന്ന ഈ ഗാനം ഫുട്ബോൾ, സംഗീത ലോകത്ത് ഇതിനോടകം തന്നെ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
Tags : Shakira World Cup song