x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്വേ​ത മേ​നോ​നും മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും കോ​ട​തി​യി​ലേ​ക്ക്

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: July 3, 2026 02:48 PM IST | Updated: July 3, 2026 02:48 PM IST

അമ്മ ഭരണസമിതി ആദ്യ ജനറൽ ബോഡി യോഗത്തിലെടുത്ത ചിത്രങ്ങൾ

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ത​ര്‍​ക്ക​ത്തി​ല്‍ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ നി​യ​മ​സാ​ധു​ത ചോ​ദ്യം ചെ​യ്ത് രാ​ജി പ്ര​ഖ്യാ​പി​ച്ച അം​ഗ​ങ്ങ​ള്‍ കോ​ട​തി​യി​ലേ​ക്ക്. രാ​ജി പ്ര​ഖ്യാ​പി​ച്ച മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്നു. ത​ങ്ങ​ളു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ പ​ടി​യി​റ​ങ്ങി​ല്ല എ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍റെ​യും ഒ​പ്പ​മു​ള്ള​വ​രു​ടെ​യും നി​ല​പാ​ട്.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സം​ഘ​ട​ന​യെ ന​യി​ക്കാ​നാ​ണ് അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി അ​ല്ലെ​ങ്കി​ല്‍ സ്‌​പെ​ഷ​ല്‍ ക​മ്മി​റ്റി വ​ന്ന​ത് എ​ന്നാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച ക​മ്മി​റ്റി​യു​ടെ ക​ണ്‍​വീ​ന​ര്‍ ആ​യ ര​മേ​ഷ് പി​ഷാ​ര​ടി പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സം​ഘ​ട​ന​യെ ന​യി​ക്കാ​നു​ള്ള അ​ധി​കാ​രം ത​ങ്ങ​ള്‍​ക്ക് ത​ന്നെ​യാ​ണ് എ​ന്നാ​ണ് ശ്വേ​ത​യു​ടെ വാ​ദം.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ന് ശേ​ഷം ശ്വേ​ത അ​ട​ക്ക​മു​ള്ള​വ​ര്‍ രേ​ഖ​മൂ​ലം രാ​ജി വ​ച്ചി​ട്ടി​ല്ലെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ പ​ടി​യി​റ​ങ്ങി​ല്ലെ​ന്ന് ശ്വേ​ത ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ന​ട​ന്‍​മാ​രാ​യ ജ​യ​ന്‍ ചേ​ര്‍​ത്ത​ല, കൈ​ലാ​ഷ്, ജോ​യ് മാ​ത്യു എ​ന്നി​വ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ശ്വേ​ത മേ​നോ​ന് മു​ന്ന​റി​യി​പ്പു​മാ​യി ന​ടി ഉ​ഷ ഹ​സീ​ന രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ്ഥാ​ന​മൊ​ഴി​യാ​തെ ക​ടി​ച്ചു തൂ​ങ്ങാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ അ​മ്മ​യി​ലെ സ്ത്രീ​ക​ള്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​മെ​ന്നും സം​ഘ​ട​ന​യു​ടെ നി​ല​നി​ല്‍​പ്പാ​ണ് ആ​വ​ശ്യ​മെ​ന്നും ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ഉ​ഷ വ്യ​ക്ത​മാ​ക്കി.

Tags : Shweta Menon court governing body amma association

Recent News

Corehub Up