x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​യ്, വി​നാ​യ​ക് ഒ​രു ക​ഥ ത​രാ​മോ?

ടി.​ജി. ബൈ​ജു​നാ​ഥ്
Published: March 10, 2026 11:16 AM IST | Updated: March 10, 2026 11:17 AM IST

"പ​വി​ഴ മ​ഴ​യേ’, "ര​തി​പു​ഷ്പം’, "പ​റു​ദീ​സ’, "ഇ​ല്യൂ​മി​നാ​റ്റി’, "ആ​രാ​ധി​കേ’, "ഏ​യ് ബ​നാ​നേ’, "ആ​ദ​രാ​ഞ്ജ​ലി നേ​ര​ട്ടെ’, "ത​ല​തെ​റി​ച്ച​വ​ര്‍’, "ബേ​ബി ബേ​ബി’, "ഹാ​ര്‍​ട്ട് അ​റ്റാ​ക്ക്’, "നി​ലാ കാ​യും വെ​ളി​ച്ചം’, "കു​ഞ്ഞി​ക്ക​വി​ള്‍ മേ​ഘ​മേ’...​തു​ട​ങ്ങി​യ ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വ് വി​നാ​യ​ക് ശ​ശി​കു​മാ​ര്‍ ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ വെ​ബ്സീ​രീ​സ് "റോ​സ്‌​ലി​ന്‍’ ഹോ​ട്ട് സ്റ്റാ​റി​നെ തീ​പി​ടി​പ്പി​ച്ചു മു​ന്നേ​റു​ന്നു.

ജീ​ത്തു ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​സ​ഹാ​യി സു​മേ​ഷ് ന​ന്ദ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത സീ​രീ​സി​ല്‍ വി​നീ​ത്, മീ​ന, സ​ഞ്ജ​ന ദി​പു, ഹ​ക്കീം ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍.

"റോ​സ്‌​ലി​ന്‍ എ​ന്ന പ​തി​നേ​ഴു​കാ​രി​യു​ടെ ഒ​ര​വ​ധി​ക്കാ​ലം. നി​ങ്ങ​ളും അ​വ​ള്‍​ക്കൊ​പ്പം ചെ​ല​വി​ടു​ന്നു എ​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ൽ ഈ ​സീ​രീ​സ് കാ​ണൂ. ക​ഥാ​സ​ഞ്ചാ​രം അ​തി​വേ​ഗ​ത്തി​ല​ല്ലെ​ങ്കി​ലും നി​ങ്ങ​ള്‍ ഇ​തി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം പാ​ഴാ​കാ​തെ, തൃ​പ്തി​ത​രു​ന്ന, ഒ​രു​പ​ക്ഷേ ഞെ​ട്ടി​ക്കു​ന്ന ഒ​രു ക​ഥാ​വ​സാ​നം ഞാ​ന്‍ ഉ​റ​പ്പു​ത​രു​ന്നു’ -വി​നാ​യ​ക് ശ​ശി​കു​മാ​ർ പ​റ​യു​ന്നു.

തി​ര​ക്ക​ഥ​യെ​ഴു​ത്ത് ആ​ഗ്ര​ഹി​ച്ചി​രു​ന്നോ..?

K-Rail Survey

അ​തു നേ​ര​ത്തേ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. കു​റേ ന​ല്ല സി​നി​മ​ക​ളി​ലും ഹി​റ്റ് സി​നി​മ​ക​ളി​ലു​മാ​യി 13 വ​ര്‍​ഷ​മാ​യി പാ​ട്ടെ​ഴു​ത്തി​ലാ​ണ്. അ​തു ക​ഴി​ഞ്ഞു ബാ​ക്കി​യു​ള്ള നേ​ര​ത്തേ തി​ര​ക്ക​ഥ ആ​ലോ​ചി​ക്കാ​നും എ​ഴു​താ​നു​മാ​യി​രു​ന്നു​ള്ളൂ. കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് എ​നി​ക്കു വ​ന്ന ഒ​രു ചി​ന്ത പി​ന്നീ​ടു വി​ക​സി​പ്പി​ച്ച​താ​ണ് "റോ​സ്‌​ലി​ന്‍’. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞി​ട്ടു​ത​ന്നെ ര​ണ്ടു വ​ര്‍​ഷ​മാ​യി. ഹോ​ട്ട് സ്റ്റാ​ർ റി​ലീ​സിം​ഗി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

സു​മേ​ഷ് ന​ന്ദ​കു​മാ​റും ജീ​ത്തു ജോ​സ​ഫും ഇ​തി​ലെ​ത്തി​യ​ത്..?

അ​ന്‍​വ​ര്‍ റ​ഷീ​ദീ​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന സു​മേ​ഷി​നെ ഞാ​ൻ പാ​ട്ടെ​ഴു​തി​യ "ട്രാ​ന്‍​സ്’ സി​നി​മ​യു​ടെ സെ​റ്റി​ലാ​ണു പ​രി​ച​യ​പ്പെ​ട്ട​ത്. സം​വി​ധാ​നം ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം പ​ങ്കു​വ​ച്ച സു​മേ​ഷ് എ​ന്നോ​ടു ക​ഥ​ക​ളു​ണ്ടോ എ​ന്നു ചോ​ദി​ച്ചു. മി​സ്റ്റ​റി ത്രി​ല്ല​ര്‍ ജോ​ണ​റാ​ണു താ​ത്പ​ര്യ​മെ​ന്നും പ​റ​ഞ്ഞു. ജീ​ത്തു ജോ​സ​ഫി​ന്‍റെ​യും സം​വി​ധാ​ന സ​ഹാ​യി​യാ​യി​രു​ന്നു സു​മേ​ഷ്. അ​ങ്ങ​നെ സു​മേ​ഷ് വ​ഴി ജീ​ത്തു സാ​റി​നെ പ​രി​ച​യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​റേ​ഴു സി​നി​മ​ക​ളി​ല്‍ ഞാ​ന്‍ പാ​ട്ടെ​ഴു​തി.

പി​ന്നീ​ടു സു​മേ​ഷി​നു വേ​ണ്ടി ചി​ന്തി​ച്ച ക​ഥ​യാ​ണ് "റോ​സ്‌​ലി​ന്‍’. മൂ​ന്നു മ​ണി​ക്കൂ​റെ​ടു​ത്ത് ക​ഥ​കേ​ട്ട ജീ​ത്തു സാ​ർ ഇ​ഷ്ട​ത്തോ​ടെ ഈ ​സീ​രീ​സി​ന്‍റെ ഷോ ​റ​ണ്ണ​റാ​യി. ഹോ​ട്ട്സ്റ്റാ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ഷോ ​റ​ണ്ണ​ര്‍ വ​ഴി​യാ​ണ്. തി​ര​ക്ക​ഥ, ഷൂ​ട്ടിം​ഗ് ഫു​ട്ടേ​ജ് എ​ന്നി​വ അ​പ്രൂ​വ് ചെ​യ്യ​ണം. പ്ര​ധാ​ന സീ​നു​ക​ള്‍ ഷൂ​ട്ട് ചെ​യ്യു​ന്ന ദി​വ​സം സെ​റ്റി​ലു​ണ്ടാ​വ​ണം. അ​ത്ത​രം ഒ​രു മേ​ൽ​നോ​ട്ടം ആ​ദ്യാ​വ​സാ​നം അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​യി​രു​ന്നു.

ത്രി​ല്ല​റെ​ന്ന രീ​തി​യി​ലാ​ണോ അ​വ​ത​ര​ണം..‍?

വ​ലി​യ ഒ​രു ത്രി​ല്ല​റാ​യി പ​റ​യാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. ത്രി​ല്ല​റു​ക​ളു​ടെ ക​ഥാ​സ​ഞ്ചാ​രം അ​തി​വേ​ഗ​ത്തി​ലാ​ണ്. ഇ​തി​ൽ അ​ങ്ങ​നെ​യ​ല്ല. ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ വെ​ക്കേ​ഷ​ന്‍റെ ജീ​വി​ത​വേ​ഗം ത​ന്നെ​യാ​ണ് ഇ​തി​നു​ള്ള​ത്. ഒ​രു പ​തി​നേ​ഴു​കാ​രി​യു​ടെ ജീ​വി​ത​ത്തി​ല്‍ അ​വ​ളു​ടെ ഒ​ര​വ​ധി​ക്കാ​ല​ത്തു സം​ഭ​വി​ക്കു​ന്ന, ഹോം​ലി ആം​ബി​യ​ൻ​സി​ൽ പ​തി​യെ​പ്പ​തി​യെ ചു​രു​ള​ഴി​യു​ന്ന ഒ​രു മി​സ്റ്റ​റി ഡ്രാ​മ എ​ന്ന നി​ല​യി​ലാ​ണ് ഇ​തു സെ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

പി​ടി​ച്ചു​വ​ച്ച സ​സ്പെ​ന്‍​സെ​ല്ലാം അ​വ​സാ​ന എ​പ്പി​സോ​ഡി​ല്‍ അ​ഴി​ച്ചു​വി​ടു​ന്ന ക​ഥ​പ​റ​ച്ചി​ല്‍..?

 

K-Rail Survey

റോ​സ്‌​ലി​ന്‍റെ പോ​യി​ന്‍റ് ഓ​ഫ് വ്യൂ​വി​ലാ​ണു ക​ഥ പോ​കു​ന്ന​ത്. റോ​സ്‌​ലി​ന് അ​റി​യാ​വു​ന്ന​തു മാ​ത്ര​മേ പ്രേ​ക്ഷ​ക​ര്‍​ക്കും അ​റി​യു​ക​യു​ള്ളൂ. റോ​സ്‌​ലി​ന്‍ അ​റി​യു​ന്ന ഘ​ട്ട​ത്തി​ല്‍ അ​തു പ്രേ​ക്ഷ​ക​രും അ​റി​യും. അ​ങ്ങ​നെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം. ഒ​രാ​ള്‍ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​ന്നു. അ​യാ​ള്‍ പ്ര​ശ്ന​ക്കാ​ര​നെ​ന്നു ന​മു​ക്കു തോ​ന്നു​ന്നു. അ​ത് അ​ടു​പ്പ​മു​ള്ള​വ​രോ​ടു പ​റ​യു​മ്പോ​ള്‍ എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​റ​യു​ന്ന​തെ​ന്ന് അ​വ​ര്‍ ചോ​ദി​ക്കും.

അ​തു ഞാ​ന്‍ സ്വ​പ്ന​ത്തി​ല്‍ ക​ണ്ടി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ല്‍ ജീ​വി​ത​ത്തി​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല. അ​താ​ണ് ഈ ​ക​ഥ​യി​ലെ ര​സ​ക​ര​മാ​യ ഘ​ട​കം. തെ​ളി​വു​ക​ളു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ങ്കി​ലും അ​തൊ​ക്കെ പ​രാ​ജ​യ​പ്പെ​ടു​ന്നു. അ​തി​നി​ടെ സ​ത്യ​മാ​ണെ​ന്നു വി​ചാ​രി​ച്ചു ന​മ്മ​ൾ പ​റ​യു​ന്ന​തെ​ല്ലാം ഒ​രു​ത​രം ഉ​ന്മ​ത്താ​വ​സ്ഥ​യി​ൽ പ​റ​യു​ന്ന​താ​ണോ എ​ന്നു ന​മു​ക്കു ത​ന്നെ സം​ശ​യം തോ​ന്നു​ന്നു. ഇ​ത്ത​രം ചെ​റി​യ ചെ​റി​യ പ്ലേ​ക​ളാ​ണ് ഇ​തി​ന്‍റെ പു​തു​മ.

കാ​സ്റ്റിം​ഗി​ല്‍ ശ്ര​ദ്ധി​ച്ച​ത്..?

നി​വി​ന്‍ പോ​ളി​യു​ടെ "മൂ​ത്തോ​നി’​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്ത​യാ​ളാ​ണു സ​ഞ്ജ​ന. ഫ​സ്റ്റ് ഹാ​ഫി​ല്‍ ആ​ണ്‍​കു​ട്ടി, സെ​ക്ക​ൻ​ഡ് ഹാ​ഫി​ല്‍ പെ​ണ്‍​കു​ട്ടി! അ​ങ്ങ​നെ​യാ​ണ് ആ ​വേ​ഷം. വീ​ഡി​യോ​കോ​ളി​ല്‍ ഒ​ന്നു ര​ണ്ടു സീ​ന്‍ സ​ഞ്ജ​ന ചെ​യ്തു​കാ​ണി​ച്ചു. ഞ​ങ്ങ​ളു​ടെ റോ​സ്‌​ലി​നു കൃ​ത്യ​മാ​യി ചേ​രു​മെ​ന്നു ക​ണ്ടു. വെ​ബ്സീ​രീ​സി​ല്‍ മീ​ന അ​ഭി​ന​യി​ക്കു​മോ എ​ന്നു സ​ന്ദേ​ഹ​മു​ണ്ടാ​യി​രു​ന്നു. ക​ഥ കേ​ട്ട​പ്പോ​ള്‍ ശോ​ഭ എ​ന്ന ക​ഥാ​പാ​ത്ര​മാ​കാ​ന്‍ മീ​ന​യും ആ​വേ​ശ​ത്തി​ലാ​യി. "എ​ക്കോ’​യ്ക്കു മു​ന്നേ വീ​നീ​ത് ഇ​തി​ല്‍ അ​ഭി​ന​യി​ച്ച​താ​ണ്. ഇ​തി​ന്‍റെ റി​ലീ​സ് ആ​യ​പ്പോ​ഴേ​ക്കും എ​ല്ലാ​വ​രും കാ​ണാ​ന്‍ കൊ​തി​ക്കു​ന്ന ഒ​രാ​ക്ട​റാ​യി വി​നീ​തി​ന്‍റെ​യും ഗ്രാ​ഫ് ഉ​യ​ര്‍​ന്നു.

റോ​സ്‌​ലി​ന്‍റെ തി​ര​ക്ക​ഥ ന​ന്നാ​യി ഹൃ​ദി​സ്ഥ​മാ​ക്കി, അ​ദ്ദേ​ഹ​മി​ല്ലാ​ത്ത രം​ഗ​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണ വേ​ള​ക​ളി​ൽ പോ​ലും ഞ​ങ്ങ​ളോ​ടൊ​പ്പം നി​ന്ന ന​ട​നാ​ണു വി​നീ​ത്. "അ​മ്മാ​യി കോ​സം’ എ​ന്ന തെ​ലു​ങ്കു സി​നി​മ​യ്ക്കു​ശേ​ഷം ഇ​തി​ലാ​ണ് വി​നീ​ത്- മീ​ന കോം​ബി​നേ​ഷ​ന്‍. ഈ ​ക​ഥ​യി​ല്‍ മി​സ്റ്റ​റി കൊ​ണ്ടു​വ​രു​ന്ന​തു പ​ച്ച​ക്ക​ണ്ണു​ള്ള ജെ​റി​യാ​ണ്. ആ ​വേ​ഷ​ത്തി​നു മു​ന്‍​വി​ധി​ക​ളി​ല്ലാ​തെ പ്രേ​ക്ഷ​ക​ര്‍ സ​മീ​പി​ക്കു​ന്ന ഒ​രാ​ളെ വേ​ണ​മാ​യി​രു​ന്നു. കി​ട്ടു​ന്ന വേ​ഷ​ങ്ങ​ള്‍ ചെ​റു​തോ വ​ലു​താ ആ​വ​ട്ടെ, ത​ന്‍റെ വേ​ഷം മോ​ശ​മാ​ക്കാ​ത്ത ഹ​ക്കീം ഷാ​ജ​ഹാ​ൻ അ​ങ്ങ​നെ ജെ​റി​യാ​യി.

റോ​സ്‌​ലി​ന്‍റെ വീ​ട് ക​ണ്ടെ​ത്തി​യ​ത്..?

‘ന​മു​ക്കു പാ​ര്‍​ക്കാ​ന്‍ മു​ന്തി​രി​ത്തോ​പ്പു​ക​ളി’​ലെ വീ​ടു പോ​ലെ ത​ന്നെ​യു​ണ്ട് ഇ​തി​ലെ വീ​ടു​മെ​ന്നാ​ണ് ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ വി​നീ​ത് പ​റ​ഞ്ഞ​ത്. വ​ണ്ടി​പ്പെ​രി​യാ​റി​ലു​ള്ള ഒ​രു വീ​ടാ​ണ​ത്. 1980ക​ളി​ല്‍ ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് അ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. മ​ലമ്പ്ര​ദേ​ശ​ത്തെ ഒ​രു വീ​ടു വേ​ണം. ആ ​വീ​ടി​നു പു​റ​ത്തു​നി​ന്ന് സ്റ്റെ​യ​ര്‍​കേ​സ് വേ​ണം.

ഒ​രു റൂ​മി​ല്‍ നി​ന്ന് മ​റ്റൊ​രു ബെ​ഡ് റൂം ​കാ​ണ​ത്ത​ക്ക​രീ​തി​യി​ല്‍ അ​ക​ത്തൊ​രു ജ​ന​ല്‍ വേ​ണം. റോ​സ്‌​ലി​ന്‍ ഇം​ഗ്ലീ​ഷ് ഫി​ക്ഷ​ന്‍ ബു​ക്കു​ക​ള്‍ വാ​യി​ച്ചു കി​ട​ന്നു​റ​ങ്ങു​ന്ന​യാ​ൾ ആ​യ​തു​കൊ​ണ്ടു​ത​ന്നെ അ​ത്ത​രം ബു​ക്കു​ക​ളി​ലെ ക​ഥ​ക​ളി​ല്‍​നി​ന്ന് അ​ട​ര്‍​ത്തി​യെ​ടു​ത്ത ഒ​രു ആം​ബി​യ​ന്‍​സ് വേ​ണം. ഇ​തൊ​ക്കെ ആ ​ക​ഥ​യ്ക്ക് ആ​വ​ശ്യ​മാ​യി​രു​ന്ന​തി​നാ​ല്‍ ഏ​റെ വീ​ടു​ക​ള്‍ തെ​ര​ഞ്ഞാ​ണ് ഇ​തു കി​ട്ടി​യ​ത്.

മി​സ്റ്റ​റി ഡ്രാ​മ​യോ​ടാ​ണോ താ​ത്പ​ര്യം..?

എ​ല്ലാ​ത്ത​രം ജോ​ണ​റു​ക​ളും താ​ത്പ​ര്യ​മു​ണ്ട്. തു​ട​ങ്ങി​യ​ത് ഇ​തി​ലാ​ണെ​ന്നേ​യു​ള്ളൂ. ഇ​തി​ന്‍റെ സെ​ക്ക​ന്‍​ഡ് സീ​സ​ണ്‍ വ​ന്നാ​ല്‍ ചി​ല​പ്പോ​ള്‍ അ​ത് ഇ​തേ ജോ​ണ​റി​ലാ​വും. എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബാ​ക്കി ക​ഥ​ക​ളി​ലൊ​ക്കെ മ​റ്റു ജോ​ണ​റു​ക​ളും ഞാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. സി​നി​മ​ക​ളി​ലേ​ക്കും ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ഒ​രു​പാ​ടു​പേ​ര്‍ ഒ​രു​മി​ച്ചി​രു​ന്നു​ക​ണ്ട് ആ​സ്വ​ദി​ക്കേ​ണ്ട വ​ലി​യ കാ​ന്‍​വാ​സി​ലു​ള്ള ക​ഥ​ക​ളാ​ണെ​ങ്കി​ല്‍ തി​യ​റ്റ​റി​നു​വേ​ണ്ടി ചെ​യ്യും. സം​വി​ധാ​ന​ത്തി​ലും താ​ത്പ​ര്യ​മു​ണ്ട്. ഇ​പ്പോ​ള്‍ ഇ​തു സം​ഭ​വി​ച്ച​തു​പോ​ലെ സ്വാ​ഭാ​വി​ക​മാ​യി അ​തും എ​പ്പോ​ഴെ​ങ്കി​ലും സം​ഭ​വി​ക്ക​ട്ടെ.

ജെ​ന്‍ സി ​ഇ​ഷ്ട​ങ്ങ​ളി​ലു​ള്ള പാ​ട്ടെ​ഴു​ത്തു വെ​ല്ലു​വി​ളി​യാ​ണോ..‍?

അ​തൊ​രു പു​തി​യ വെ​ല്ലു​വി​ളി​യൊ​ന്നു​മ​ല്ല. എ​ന്‍റെ സൗ​ഹൃ​ദ​ത്തി​ല്‍ ജെ​ന്‍ സി​യി​ലെ ആ​ളു​ക​ളു​ണ്ട്. എ​നി​ക്ക് അ​വ​ര്‍ അ​ന്യ​ര​ല്ല. ആ​ളു​ക​ള്‍ 30 സെ​ക്ക​ന്‍​ഡി​ന്‍റെ​യും 15 സെ​ക്ക​ന്‍​ഡി​ന്‍റെ​യും യൂ​ട്യൂ​ബ് ഷോ​ര്‍​ട്ടും റീ​ലു​ക​ളും കാ​ണു​ന്ന ഇ​ക്കാ​ല​ത്ത് മൂ​ന്നോ നാ​ലോ മി​നി​റ്റ് പാ​ട്ട് കേ​ള്‍​ക്കു​മോ എ​ന്ന​തു മാ​ത്ര​മാ​ണു വെ​ല്ലു​വി​ളി.

സ്ക്രി​പ്റ്റും ട്യൂ​ണു​മാ​ണ് ന​മു​ക്ക് എ​ന്തു​ത​രം വ​രി​ക​ളാ​ണ് എ​ഴു​തേ​ണ്ട​ത് എ​ന്ന​തി​നു വ്യ​ക്ത​ത ത​രു​ന്ന​ത്. "ആ​വേ​ശം’ പോ​ലെ ഒ​രു സി​നി​മ​യി​ല്‍ എ​ഴു​തേ​ണ്ട പാ​ട്ടു​ക​ള്‍ ആ​യി​രി​ക്കി​ല്ല​ല്ലോ സ്വാ​ഭാ​വി​ക​മാ​യും "ദൃ​ശ്യം 3’യി​ല്‍ എ​ഴു​തേ​ണ്ടി​വ​രി​ക. കൂ​ടെ വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​രു​ടെ ടേ​സ്റ്റും ആ ​സി​നി​മ​യു​ടെ പ്രേ​ക്ഷ​ക​ര്‍ ആ​രാ​ണ് എ​ന്ന​തു​മാ​ണു നോ​ക്കു​ക. പാ​ട്ടെ​ഴു​തു​മ്പോ​ള്‍ അ​വ​രെ തൃ​പ്തി​പ്പെ​ടു​ത്തി​യാ​ല്‍ മ​തി. എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും തൃ​പ്തി​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല​ല്ലോ.

"വാ​ഴ’​യു​ടെ പ്രേ​ക്ഷ​ക​രി​ലേ​റെ​യും കു​ട്ടി​ക​ളോ യൂ​ത്തോ ആ​ണ്. അ​വ​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന, അ​വ​ര്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ പാ​ടാ​ന്‍ പ​റ്റു​ന്ന വ​രി​ക​ളാ​ണ് എ​ഴു​തി​യ​ത്. അ​തേ​സ​മ​യം "ആ​ശാ​ന്‍’ സി​നി​മ​യി​ലെ കു​ഞ്ഞി​ക്ക​വി​ള്‍ മേ​ഘ​മേ പോ​ലു​ള്ള പാ​ട്ടു​ക​ള്‍ എ​ഴു​തു​മ്പോ​ള്‍ കു​റേ​ക്കൂ​ടി വി​ശാ​ല​മാ​യ പ്രേ​ക്ഷ​ക​ര്‍ അ​തു പാ​ടും, അ​വ​ര്‍ കേ​ള്‍​ക്കും എ​ന്നും എ​നി​ക്ക​റി​യാം. ദൃ​ശ്യം 3, അ​മ​ല്‍ നീ​ര​ദി​ന്‍റെ ബാ​ച്ചി​ല​ര്‍ പാ​ര്‍​ട്ടി 2, കാ​ട്ടാ​ള​ന്‍ എ​ന്നി​വ​യാ​ണു ഞാ​ൻ പാ​ട്ടെ​ഴു​തി​യ പു​ത്ത​ൻ സി​നി​മ​ക​ൾ.

സി​നി​മ​യി​ൽ പാ​ട്ടു​ക​ൾ മു​റി​ച്ചു കൊ​ടു​ക്കു​ന്ന​തു ന​ല്ല പ്ര​വ​ണ​ത​യാ​ണോ..?

K-Rail Survey

സി​നി​മ​യ്ക്കു​ള്ളി​ല്‍ പാ​ട്ട് ഒ​രു​മി​ച്ചു കേ​ള്‍​ക്ക​ണം എ​ന്ന​തു പ​ഴ​യൊ​രു ചി​ന്ത​യാ​ണ്. ഇ​പ്പോ​ള്‍ അ​തു പു​ല​ര്‍​ത്തേ​ണ്ട​തി​ല്ല. കാ​ര​ണം, സി​നി​മ​യു​ടെ മേ​ക്കിം​ഗ് സ്റ്റൈ​ല്‍ മാ​റി. സി​നി​മ​യ്ക്കു​ള്ളി​ല്‍ 2-3 മി​നി​റ്റ് പാ​ട്ട് ക​ട്ടു​ക​ളി​ല്ലാ​തെ കേ​ള്‍​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം വ്യ​ക്തി​പ​ര​മാ​യി സം​ഗീ​ത​സം​വി​ധാ​യ​ക​നോ എ​ഴു​ത്തു​കാ​ര​നോ ഉ​ണ്ടാ​വാം.

പ​ക്ഷേ, അ​തി​ല്‍ കാ​ര്യ​മൊ​ന്നു​മി​ല്ല. ഇ​പ്പോ​ള്‍ സ്പോ​ട്ടി​ഫൈ, ആ​പ്പി​ൾ മ്യൂ​സി​ക് പോ​ലെ​യു​ള്ള പ്ലാ​റ്റ് ഫോ​മു​ക​ളി​ല്‍ ഈ ​പാ​ട്ടു​ക​ളു​ടെ മു​ഴു​വ​ന്‍ വേ​ര്‍​ഷ​ന്‍ ഇ​റ​ങ്ങു​ന്നു​ണ്ട്. പ​ണ്ട് അ​തൊ​ന്നു​മി​ല്ല​ല്ലോ.

എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ഹി​റ്റാ​യ കു​റ​ച്ചു പാ​ട്ടു​ക​ള്‍..."​ആ​വേ​ശ’​ത്തി​ലെ ഇ​ല്യു​മി​നാ​റ്റി, "രോ​മാ​ഞ്ച’​ത്തി​ലെ ആ​ദ​രാ​ഞ്ജ​ലി നേ​ര​ട്ടെ, "തു​ട​രും’ സി​നി​മ​യി​ലെ കൊ​ണ്ടാ​ട്ടം എ​ന്നി​വ​യൊ​ന്നും സി​നി​മ​യി​ലേ ഇ​ല്ല. പ​ക്ഷേ, അ​തൊ​ന്നും ഹി​റ്റി​നെ ബാ​ധി​ക്കു​ന്നി​ല്ല; ഇ​ല്യൂ​മി​നാ​റ്റി​യാ​ണ് ഏ​റ്റ​വും യൂ​ട്യൂ​ബ് വ്യൂ ​ഉ​ള്ള മ​ല​യാ​ളം പാ​ട്ട്.

Tags : vinayak sasikumar interview movie news

Recent News

Corehub Up