x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കും​ഭ​മേ​ള​യ്ക്ക് ചെ​ല​വ​ഴിച്ച തുകയുടെ 0.1% മ​തി; 100-ലേറെ മ​റാ​ഠി സ്‌​കൂ​ളു​ക​ൾ പൂ​ട്ടില്ലായിരുന്നു: സു​പ്രീം​കോ​ട​തി ജ​ഡ്ജി

നാഷണൽ ഡെസ്‌ക്
Published: August 24, 2026 03:13 PM IST | Updated: August 24, 2026 03:13 PM IST

ജസ്റ്റിസ് പി.ബി. വരാലെ.

നാ​സി​ക്: മ​ഹാ​രാ​ഷ്‌ട്രയി​ൽ മ​റാ​ഠി മീ​ഡി​യം സ്‌​കൂ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ലും വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യിൽ ഫ​ണ്ട് വിനിയോഗിക്കുന്നതിൽ സർക്കാർ പ്രകടിപ്പിക്കുന്ന അലംഭാവത്തിനുമെതിരേ രൂക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് പി. ​ബി. വ​രാ​ലെ. കും​ഭ​മേ​ളയ്ക്കു ചെലവഴിച്ച തുകയുടെ ചെറിയൊരു ശതമാനം മാത്രം മറാഠി സ്കൂളുകൾക്കായി ചെലവഴിച്ചിരുന്നെങ്കിൽ നൂറിലേറെ സർക്കാർ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതു തടയാമായിരുന്നുവെന്ന് ജസ്റ്റിസ് വരാലെ പറഞ്ഞു. നാ​സി​ക് ജി​ല്ല​യി​ലു​ള്ള ശി​ർ​പു​രി​ൽ താ​ൻ പ​ഠി​ച്ച സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കുന്പോഴാണു സർക്കാരിനെതിരേ അദ്ദേഹം രൂക്ഷവിമർശനമുയർത്തിയത്.

കും​ഭ​മേ​ള​ ആഘോഷങ്ങളുടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 34,000 കോ​ടി രൂ​പ​യും, ഇ​ട​നാ​ഴി വി​ക​സ​ന​ങ്ങ​ൾ​ക്കാ​യി 11,000 കോ​ടി രൂ​പ​യും സ​ർ​ക്കാ​ർ വി​നി​യോ​ഗി​ച്ചതായാണ് കണക്ക്. ഇ​ത്ത​രം വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കു പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നോ​ടു ത​നി​ക്ക് എ​തി​ർ​പ്പി​ല്ല. എ​ന്നാ​ൽ, വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കായി മാ​റ്റി​വയ്ക്കുന്ന തു​ക​യു​ടെ വെ​റും "0.1 ശ​ത​മാ​നം' മാത്രം മാ​റ്റിവ​ച്ചി​രു​ന്നെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് പൂ​ട്ടി​ക്കി​ട​ക്കു​ന്ന 100 മു​ത​ൽ 150 വ​രെ മ​റാ​ഠി മീ​ഡി​യം സ്കൂ​ളു​ക​ളെ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ജ​സ്റ്റി​സ് വ​രാ​ലെ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നും കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർമി​പ്പി​ച്ചു. സ്കൂ​ളു​ക​ളി​ൽ ആ​ധു​നി​ക ലാ​ബു​ക​ളും ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണമെ​ന്നും ജസ്റ്റിസ് വരാലെ പറഞ്ഞു. രാജ്യത്തെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ വലിയ ചർച്ചയാകുന്നതിനിടെയാണ് സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം.

Tags : CentralEducationMinistery MarathiSchools KumbhMela JusticePBVarale

Recent News

Corehub Up