x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​മ്രാ​ൻ ഖാന്‍റെ ഹൃ​ദ​യ​പ​രി​ശോ​ധ​ന മു​ട​ങ്ങി​യ സം​ഭ​വം; പാക് പ്ര​ധാ​ന​മ​ന്ത്രിക്കെതിരേ പിടിഐ കോ​ട​തിയിൽ

ഇന്‍റർനാഷണൽ ഡെസ്‌ക്
Published: August 24, 2026 03:40 PM IST | Updated: August 24, 2026 03:40 PM IST

ഇമ്രാൻ ഖാൻ.

ഇ​സ്‌ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പി​ടി​ഐ അ​ധ്യ​ക്ഷ​നു​മാ​യ ഇ​മ്രാ​ൻ ഖാ​ന് ആ​വ​ശ്യ​മാ​യ ഹൃ​ദ​യ​പ​രി​ശോ​ധ​ന ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അലംഭാവം കാണിച്ചെന്ന് ആ​രോ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹബാ​സ് ഷെ​രീ​ഫിനെതിരേ കോ​ട​തി​യെ സ​മീ​പി​ച്ച് ഇ​മ്രാ​ൻ ഖാന്‍റെ പാ​ർ​ട്ടി. ഇ​മ്രാ​ൻ ഖാ​നെ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ മ​നഃ​പൂ​ർ​വം ന​ട​പ്പാക്കി​യി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​രോ​പ​ണം.

ക​ണ്ണി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച ഇ​മ്രാ​ൻ ഖാ​നെ ഇസ്‌ലാ​മാ​ബാ​ദി​ലെ ആശുപത്രിയിലേക്കു മാ​റ്റി​യി​രു​ന്നു. അ​വി​ടെ​വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് നി​ർ​ബ​ന്ധ​മാ​യും കോ​റോ​ണ​റി സി.​ടി ആ​ഞ്ചി​യോ​ഗ്രഫി ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നിർദേശിച്ചെങ്കിലും ആശുപത്രിയിൽ അതിനുള്ള സൗകര്യമില്ലെന്നു ചൂണ്ടിക്കാണിച്ച്, പ​രി​ശോ​ധ​ന ന​ട​ത്താ​തെ അ​ദ്ദേ​ഹ​ത്തെ തി​രി​കെ അഡി​യാ​ല ജ​യി​ലി​ലേ​ക്കു കൊണ്ടുപോകുകയാണുണ്ടാ‍യത്.

സു​പ്രീം​കോ​ട​തി നി​ർദേ​ശി​ച്ച ഷി​ഫ ഇന്‍റ​ർ​നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ഹൃ​ദ​യ​പ​രി​ശോ​ധ​ന ന​ട​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​മ്രാ​നെ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​തെ​ന്ന് പിടി​ഐ വ​ക്താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ഇത് ആസൂത്രിതമായി ചെയ്തതാണെന്നും ഇമ്രാന്‍റെ അനുയായികൾ പറഞ്ഞു.

ഉമ്രാൻ ഖാന്‍റെ മെ​ഡി​ക്ക​ൽ ​റിക്കാർ​ഡു​ക​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും, വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​ത്ര​യും വേ​ഗം എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ൻ ഷഹബാ​സ് ഷെ​രീ​ഫ് സർക്കാരിനെതിരേ സമ്മർദം ശക്തമായിട്ടുണ്ട്.

Tags : ImranKhan PakisthanNews PTI ShehbazSharif AdialaJail

Recent News

Corehub Up