x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗു​രു​കു​ല​ത്തി​ൽ 11 വ​യ​സു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ


Published: April 24, 2026 12:43 PM IST | Updated: April 24, 2026 12:43 PM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ ഗു​രു​കു​ല​ത്തി​ൽ 11 വ​യ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ഴ് ദി​വ​സം മു​ന്പ് ഗു​രു​കു​ല​ത്തി​ൽ ചേ​ർ​ന്ന ദി​വ്യാ​ൻ​ഷ് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം വാ​ഗ്ദാ​നം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ദി​വ്യാ​ൻ​ഷി​ന്‍റെ പി​താ​വ് ന​രേ​ന്ദ്ര കു​മാ​ർ ദ്വി​വേ​ദി​യാ​ണ് കു​ട്ടി​യെ ഗു​രു​കു​ല​ത്തി​ൽ ചേ​ർ​ത്ത​ത്. ഏ​പ്രി​ൽ 22 നാ​യി​രു​ന്നു കു​ട്ടി മ​രി​ച്ച വി​വ​രം വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ച​ത്. ത​ലേ​ദി​വ​സം രാ​ത്രി​യി​ലും ദി​വ്യാ​ൻ​ഷ് സ​ഹോ​ദ​രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ മു​പ്പ​തി​ല​ധി​കം പ​രി​ക്കു​ക​ൾ ക​ണ്ട​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ദി​വ്യാ​ൻ​ഷ് ഗോ​വ​ണി​യി​ൽ നി​ന്നും വീ​ണ​താ​ണെ​ന്നാ​ണ് ഗു​രു​കു​ല​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നാ​യ ക​ന​യ്യ മി​ശ്ര ആ​ദ്യം കു​ടും​ബ​ത്തെ അ​റി​യി​ച്ച​ത്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പ​ക​രം കാ​റി​ൽ വീ​ടി​ന് പു​റ​ത്ത് ഉ​പേ​ക്ഷി​ച്ച ശേ​ഷം ഇ​യാ​ളും ഡ്രൈ​വ​റും ക​ട​ന്നു​ക​ള​ഞ്ഞു.

ദി​വ്യാ​ൻ​ഷി​ന്‍റെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ന​യ്യ​ക്കും ഡ്രൈ​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags : boy dead Gurukul

Recent News

Corehub Up