x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആന്ധ്ര ചിറ്റൂരിൽ വോട്ടെടുപ്പു ക്രമക്കേടെന്നു റിപ്പോർട്ട്

സ്വന്തം ലേഖകൻ
Published: November 23, 2026 11:54 PM IST | Updated: November 23, 2026 11:59 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഒ​രേസ​മ​യം ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്ന ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ല്‍ വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട്.

ഒ​രേ സ​മ​യ​മാ​ണ് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്ന​തെ​ങ്കി​ലും ര​ണ്ടി​ലും വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ന​ൽ​കി​യ ക​ണ​ക്കു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്ന് സ്വ​ത​ന്ത്ര മാ​ധ്യ​മ​മാ​യ റി​പ്പോ​ർ​ട്ടേ​ഴ്സ് ക​ള​ക്‌​ടീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പോ​ർ​ട്ട് പ്ര​കാ​രം ചി​റ്റൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം വോ​ട്ട് ചെ​യ്യാ​ൻ 56,067 വോ​ട്ട​ർ​മാ​ർ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ചി​റ്റൂ​രി​നു കീ​ഴി​ലു​ള്ള ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ രാ​ത്രി​യാ​യി​ട്ടും വോ​ട്ട് ചെ​യ്യാ​ൻ കാ​ത്തി​രു​ന്ന​ത് 24,596 വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണെ​ന്നാ​ണ് ക​മ്മി​ഷ​നു ന​ൽ​കി​യ മ​റ്റൊ​രു റി​പ്പോ​ർ​ട്ട്.

പോ​ളിം​​ഗ് സ​മ​യം അ​വ​സാ​നി​ക്കു​ന്ന ആ​റി​നു​ശേ​ഷ​വും വ​രി​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന സ്ലി​പ്പു​ക​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ണ് റി​പ്പോ​ർ​ട്ടേ​ഴ്സ് ക​ള​ക്‌​ടീ​വി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഒ​രേ ബൂ​ത്തി​ലാ​ണ് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും ഒ​രു വോ​ട്ട​ർ വോ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന​തി​നാ​ൽ ക​ണ​ക്കു​ക​ളി​ൽ ഈ ​വ്യ​ത്യാ​സം എ​ങ്ങ​നെ വ​ന്നു​വെ​ന്ന​താ​ണ് ചോ​ദ്യം.

31,000ത്തി​ല​ധി​കം വോ​ട്ട​ര്‍മാ​രു​ടെ വ്യ​ത്യാ​സം കാ​ണി​ക്കു​ന്ന ഈ ​ക​ണ​ക്കു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വ​ലു​താ​യി ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടേ​ഴ്സ് ക​ള​ക്‌​ടീ​വ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

2024 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ 48 ല​ക്ഷം വോ​ട്ടി​ന്‍റെ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വൈ​എ​സ്ആ​ർ കോ​ൺ​​ഗ്ര​സ് നേ​താ​വും മു​ൻ ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ജ​​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഢി​യും മു​മ്പ് ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

ചി​റ്റൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​നു കീ​ഴി​ലു​ള്ള ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​യ കു​പ്പം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മ​ത്സ​രി​ച്ചു ജ​യി​ച്ചാ​ണ് ടി​ഡി​പി നേ​താ​വ് എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.

Tags : Reports voting irregularities Chittoor Andhra Pradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up