ചെന്നൈ: ഒരു അണ്ണാ ഡിഎംകെ എംഎൽഎകൂടി ഇന്നലെ രാജിവച്ചു. ഇതോടെ രാജിവച്ച അണ്ണാ ഡിഎംകെ എംഎൽഎമാരുടെ എണ്ണം നാലായി. പാർട്ടിയുടെ അംഗബലം 47ൽനിന്ന് 43 ആയി ചുരുങ്ങി.
അംബാസമുദ്രം എംഎൽഎ എസക്കി സുബ്ബയയാണ്ഇന്നലെ രാജിവച്ചത്. സ്പീക്കർ ജെ.സി.ഡി. പ്രഭാകറെ കണ്ട് രാജിക്കത്ത് നല്കി.
തിങ്കളാഴ്ച രാജിവച്ച മൂന്ന് എംഎൽഎമാരുടെ രാജി സ്വീകരിക്കരുതെന്ന് ഇന്നലെ എടപ്പാടി പക്ഷം സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു നാലാമത്തെ എംഎൽഎയും രാജിവച്ചത്. സുബയ്യയുടെ രാജി സ്വീകരിച്ചെന്ന് സ്പീക്കർ അറിയിച്ചു.
Tags : AIADMK MLA resigns