x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം; നിയമം പാസാക്കാതിരുന്നതിനെ വിമർശിച്ച് സുപ്രീംകോടതി


Published: May 7, 2026 11:41 PM IST | Updated: May 7, 2026 11:41 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മം പാ​​​സാ​​​ക്കാ​​​ൻ മു​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റു​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് "തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ’​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി.

മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മം 2023ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റെ​​​യും മ​​​റ്റു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രെ​​​യും നി​​​യ​​​മി​​​ക്കു​​​ന്ന സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ നീ​​​ക്കി​​​യ​​​തു ചോ​​​ദ്യം ചെ​​​യ്തു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.

2023ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മം ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പ്ര​​​ത്യേ​​​ക രീ​​​തി​​​യി​​​ൽ നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​സ്താ​​​വി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഒ​​​രു നി​​​യ​​​മം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ആ ​​​ഒ​​​ഴി​​​വ് നി​​​ക​​​ത്താ​​​ൻ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ്, ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ​​​നി​​​ന്നാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു 2023ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. എ​​​ന്നാ​​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ മാ​​​റ്റി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ നി​​​യ​​​മി​​​ച്ച​​​ത് 2023ലെ ​​​അ​​​ഞ്ചം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ ലം​​​ഘി​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റ് ഒ​​​രു നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്താ​​​ൻ​​​വേ​​​ണ്ടി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു 2023ലെ ​​​വി​​​ധി ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ന്ന​​​ലെ വാ​​​ക്കാ​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​ത്. വി​​​ഷ​​​യം അ​​​ടു​​​ത്ത​​​യാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Tags : Election Commissioners Appointment Supreme Court criticizes failure pass law

Recent News

Corehub Up