x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഭീകരൻ കൊല്ലപ്പെട്ടു


Published: March 15, 2026 11:47 AM IST | Updated: March 15, 2026 11:47 AM IST

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ബുച്ചാറിൽ സൈന്യവും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.

നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കാഷ്മീർ പോലീസിന് ലഭിച്ച രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാർച്ച് വെള്ളി, ശനി ദിവസങ്ങളിൽ സൈന്യവും പോലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു.

തുടർന്ന് ഭീകരൻ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.

Tags : Indian Army infiltration terrorist

Recent News

Corehub Up