x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി​യു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്ത്; രൂ​പാ ഗാം​ഗു​ലി​യും സ​ന്ദേ​ശ്ഖാ​ലി അ​തി​ജീ​വി​ത​യും മ​ത്സ​ര​രം​ഗ​ത്ത്


Published: March 19, 2026 08:13 PM IST | Updated: March 19, 2026 08:13 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 111 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തി​റ​ക്കി. പ്ര​ശ​സ്ത ന​ടി രൂ​പാ ഗാം​ഗു​ലി, സ​ന്ദേ​ശ്ഖാ​ലി​യി​ലെ അ​തി​ക്ര​മ​ങ്ങ​ളെ അ​തി​ജീ​വി​ച്ച രേ​ഖ പാ​ത്ര എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​മാ​ണ് ഈ ​പ​ട്ടി​ക​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പ്ര​ശ​സ്ത ന​ടി​യും മു​ൻ രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ രൂ​പാ ഗാം​ഗു​ലി സോ​നാ​ർ​പൂ​ർ ദ​ക്ഷി​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.

സ​ന്ദേ​ശ്ഖാ​ലി​യി​ലെ സ്ത്രീ​പീ​ഡ​ന​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ രേ​ഖ പാ​ത്ര​യെ ഹിം​ഗ​ൽ​ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത്.
സ​ന്ദേ​ഷ്ഖാ​ലി മ​ണ്ഡ​ല​ത്തി​ൽ സ​ന​ത് സ​ർ​ദാ​ർ മ​ത്സ​രി​ക്കും. പ്രി​യ​ങ്ക തി​ബ്രേ​വാ​ൾ എ​ന്‍റാ​ലി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും സു​മ​ന സ​ർ​ക്കാ​ർ ബാ​ലാ​ഗ​ഡ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കും. സ്വാ​പ​ൻ മ​ജും​ദാ​ർ (ബം​ഗാ​വോ​ൺ ദ​ക്ഷി​ൺ), ഗാ​ർ​ഗി ദാ​സ് ഘോ​ഷ് (കാ​ൻ​ഡി) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന സ്ഥാ​നാ​ർ​ത്ഥി​ക​ൾ.

ബം​ഗാ​ളി​ൽ ഏ​പ്രി​ൽ 23, ഏ​പ്രി​ൽ 29 എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ സ​ന്ദേ​ശ്ഖാ​ലി വി​ഷ​യം സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രേ​ഖ പാ​ത്ര​യെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത്. ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യും മ​മ​ത ബാ​ന​ർ​ജി​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നൊ​പ്പം ഈ ​പ്ര​മു​ഖ വ​നി​താ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ സാ​ന്നി​ധ്യ​വും ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നി​ർ​ണാ​യ​ക​മാ​ക്കു​ന്നു.

Tags : Bengal elections BJP's second list Latest News

Recent News

Corehub Up