ന്യൂഡൽഹി: അനധികൃത വാതുവയ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരങ്ങളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മുൻ താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, മുൻ തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രവർത്തി, സോനു സൂദ് തുടങ്ങിയവരുടെ എട്ടു കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡികണ്ടുകെട്ടിയത്.
യുവരാജ് സിംഗിന്റെ ഉമടസ്ഥതയിലുള്ള വൈഡബ്ല്യുസി ഹെൽത്ത് ആൻഡ് വെൽനെസ് എന്ന കന്പനിയുടെ 2.5 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
Tags : Betting app ED seizes assets Yuvraj Uthappa