x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ല്‍ ചോ​ര​ക്ക​ളി; വീ​ണ്ടും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ടി​യേ​റ്റു


Published: May 7, 2026 08:27 AM IST | Updated: May 7, 2026 08:48 AM IST

കോ​ല്‍​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ബം​ഗാ​ളി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ബ​ഷീ​ര്‍​ഹാ​ട്ടി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ടി​യേ​റ്റു. ചി​ന്റു എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന രോ​ഹി​ത് റോ​യി എ​ന്ന യു​വാ​വി​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

പാ​ര്‍​ട്ടി പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് വെ​ടി​വ​യ്പ്പി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

ഗോ​ത്ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ രാ​ജീ​വ് കോ​ള​നി​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ര്‍​ട്ടി പ​താ​ക ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഒ​രു വി​ഭാ​ഗം എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ത് പി​ന്നീ​ട് വാ​ക്കേ​റ്റ​ത്തി​ലേ​ക്കും കൈ​യാ​ങ്ക​ളി​യി​ലേ​ക്കും നീ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ച​ന്ദ്ര​നാ​ഥ് ര​ഥിനെ നേരത്തേ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ബു​ധ​നാ​ഴ്ച രാ​ത്രി നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ മ​ധ്യം​ഗ്രാം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ദീ​ർ​ഘ​കാ​ല​മാ​യി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ വി​ശ്വ​സ്ത​നും അ​ടു​ത്ത സ​ഹാ​യി​യു​മാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ച​ന്ദ്ര​നാ​ഥ്.

Tags : BJP TMC

Recent News

Corehub Up